പോപോവിയ ബെഡോമിയാന J. Hk. & Thoms. - അനോനേസി

Synonym : പോപോവിയ രാമോസിസിമ ബെഡോം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 10 മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടിയായോ ചെറുമരമായോ വളരുന്നു.
Branches and Branchlets : ഉപശാഖകള്‍ വളഞ്ഞുപുളഞ്ഞതും, ഇളതായിരിക്കുമ്പോള്‍ കനത്തില്‍ തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിരിക്കുന്നു; ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഇലഞെട്ടിന്‌ 0.1 മുതല്‍ 0.2 വരെ നീളം; പത്രഫലകത്തിന്‌ 4 മുതല്‍ 8 സെ.മീ. വരെ നീളവും 1.5 മുതല്‍ 2.5 സെ.മീ. വരെ വീതിയും, ദീര്‍ഘായത-കുന്താകൃതിയും, പത്രാഗ്രം കൂര്‍ത്തതോ ചെറുതായി വാലോടുകൂടിയതോ ആണ്‌, പത്രാധാരം കൂര്‍ത്തതോ വൃത്താകാരമോ ആണ്‌, കടലാസ്‌ പോലുള്ള പ്രകൃതം, കീഴ്‌ഭാഗത്ത്‌ ചെറുകുരുക്കളോടുകൂടിയതും; മുഖ്യസിരയും ദ്വിതീയ സിരകളും മുകള്‍ഭാഗത്ത്‌ വ്യക്തമാണ്‌; ദ്വിതീയ സിരകള്‍ ആരോഹണക്രമത്തില്‍ 4 മുതല്‍ 6 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ അവ്യക്തമാണ്‌.
Inflorescence / Flower : പൂക്കള്‍ അപകക്ഷീയമായോ ഇലകള്‍ക്ക്‌ സമ്മുഖമായോ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുള്ള ഗോളാകാരമോ അണ്‌ഡാകാരമോ ആയ സരസഫലങ്ങള്‍ കൂട്ടമായുാകുന്നു.

Ecology :

700 മീറ്ററിനും 1300 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളിലെ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലനിരകളില്‍ മാത്രം വളരുന്നു.

Status :

വംശനാശ ഭീഷണിയുള്ളതാണ്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Hooker, Fl. Brit. Ind. 1: 68. 1872; Gamble, Fl. Madras 1: 17. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 20. 2004.

Top of the Page