English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ചെറുമരങ്ങള്‍. |
| Branches and Branchlets : | അരോമിലമായ ഉപശാഖകള്‍. |
| Leaves : | അനുപര്‍ണ്ണങ്ങളോടുകൂടിയ, ഏകാന്തരക്രമത്തില്‍, വര്‍ത്തുളമായി അടുക്കിയ, പിച്ഛക ബഹുപത്രങ്ങള്‍; 8 മുതല്‍ 11 വരെ പത്രകങ്ങള്‍, പത്രകഫലകത്തിന് 7 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 4 സെ.മീ വരെ വീതിയും, അണ്ഡാകാര-ആയതാകാരവുമാണ്, പത്രാഗ്രം നീണ്ട വാലോട് കൂടിയതും, പത്രാധാരം വൃത്താകാരത്തിലുമാണ്, അസമമാണ്, അവിഭജിതമായ അരികുകള്‍, ചര്‍മ്മില പ്രകൃതം; ഏതാണ്ട് 10 ജോഡി നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രീതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | പൂങ്കുല പാനിക്കിള്‍ ചത്രമഞ്‌ജരിയാണ്; പച്ച നിറത്തിലുളള പൂക്കള്‍. |
| Fruit and Seed : | കായ, 5 മുതല്‍ 8 വരെ പൈറീനുകളുളള, 5 കോണുളള, ഉപഗോളാകാര ബെറിയാണ്, വിത്തുകള്‍ പരന്നതാണ്. |