English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 5 മീറ്റര്‍ വരെ ഉയരമുളള, ചെറുമരങ്ങളായോ കുറ്റിച്ചെടിയായോ വളരുന്നു. |
| Exudates : | സ്രവം പാല്പോലെ വെളുത്തതാണ്. |
| Leaves : | ലഘുവായ ഇലകള്‍, സമ്മുഖമായി, അസമ ജോഡികളായി ഡെക്കുസേറ്റ് ക്രമത്തില്‍, ഇലഞെട്ട് 1 സെ.മി നീളമുള്ളതും, കീഴറ്റത്ത് ഇറുകി നില്ക്കുന്ന ഒരു ചെറിയ പോള ഉള്ളതുമാണ്; പത്രഫലകത്തിന് 6.5 മുതല്‍ 12 സെ.മി വരെ നീളവും, 2.5 മുതല്‍ 4.5 സെ.മി വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയമോ ദീര്‍ഘവൃത്തീയ-കുന്താകാരമോ ആണ്, പത്രാഗ്രം നീണ്ട വാലോട് കൂടിയതാണ്, വാലിന് 2 സെ.മി വരെ നീളം, പത്രാധാരം കൂര്‍ത്തതാണ്, അരോമിലം, വിളറിയ കീഴ്ഭാഗം; മുഖ്യസിര മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്; ദ്വിതീയ ഞരമ്പുകള്‍ 7 മുതല്‍ 9 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്. |
| Inflorescence / Flower : | വെളുത്ത നിറത്തിലുള്ള, ദ്വിലിംഗ പുഷ്പങ്ങള്‍, ഉച്ഛസ്ഥ കോറിംബോസ് സൈമുകളില്‍ ഉണ്ടാകുന്നു. |
| Fruit and Seed : | അറ്റത്തൊരു വാലോട് കൂടിയ, ആയതാകാരത്തിലുള്ള ഫോളിക്കിളുകള്‍ 4 സെ.മി നീളവും 1 സെ.മി വീതിയുമുള്ളതാണ്; അരിലോടുകൂടിയ ധാരാളം വിത്തുകളുാകുന്നു. |