ഓറോഫിയ എറിത്രോകാര്‍പ Bedd. - അനോനേസി

Vernacular names : Tamil: മിലഗ്‌നാറി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടികളായോ ചെറുമരങ്ങളായോ വളരുന്നു.
Branches and Branchlets : ഉപശാഖകള്‍ കനത്ത മൃദുകമ്പിളിരോമം പോലുള്ള രോമങ്ങള്‍ നിറഞ്ഞതാണ്‌.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രം അടുക്കിയതുമാണ്‌; ഏതാ്‌ ഉരുണ്ടിരിക്കുന്ന, രോമാവൃതമായ ഇലഞെട്ടിന്‌ 0.2 മുതല്‍ 0.4 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 6 മുതല്‍ 12.5 സെ.മീ. വരെ നീളവും 2 മുതല്‍ 5 സെ.മീ. വരെ വീതിയും, വീതികുറഞ്ഞ ദീര്‍ഘവൃത്താകാരം മുതല്‍ ദീര്‍ഘായതാകാരം വരെ, പത്രാഗ്രം മുനപ്പില്ലാത്ത ചെറുവാലോടുകൂടിയതും, പത്രാധാരം കൂര്‍ത്തതും ചിലപ്പോള്‍ വൃത്താകാരത്തിലുമാകാം, അരികുകള്‍ അവിഭജിതമാണ്‌, ഇളതായിരിക്കുമ്പോള്‍ ഇരുഭാഗത്തും പരുക്കന്‍ രോമം നിറഞ്ഞതുമാണ്‌, മൂത്ത ഇലകളുടെ കീഴ്‌ഭാഗത്ത്‌ അവിടവിടെയായി പരുക്കന്‍ രോമങ്ങളുണ്ട്‌; ചരിഞ്ഞു പോകുന്ന, വ്യക്തമായ, 6 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍ ഉണ്ട്‌; ത്രിതീയ ഞരമ്പുകള്‍ വളരെ അടുത്തതും പെര്‍കറന്റും ആണ്‌.
Inflorescence / Flower : പൂക്കള്‍ മൂന്നോ നാലോ എണ്ണം ഒന്നിച്ച്‌ കക്ഷങ്ങളിലോ ഉപരികക്ഷീയമായോ ഉണ്ടാകുന്നു, രോമിലമായ പൂഞെട്ടിന്‌ 1 മുതല്‍ 2 സെ.മീ. വരെ നീളം.
Fruit and Seed : ഒറ്റ വിത്തുള്ളതും, ചെറു കുഴികളുള്ളതും, ദീര്‍ഘായതാകാരത്തിലുള്ളതുമായ, ചുവന്ന നിറത്തിലുള്ള സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

800 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും കൂര്‍ഗ്‌ മേഖലയിലും അപൂര്‍വ്വമായി മാത്രം വളരുന്നു.

Literatures :

Trans. Linn. Soc. Lond. 20: 5. 1846; Gamble, Fl. Madras 1: 24. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 19. 2004.

Top of the Page