English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍. |
| Trunk & Bark : | ശ്വസനരന്ധ്രങ്ങളോടുകൂടിയ, തവിട്ടുനിറത്തിലുളള പുറംതൊലി. |
| Branches and Branchlets : | അരോമിലമായതും ഏതാണ്ട് ഉരുണ്ടിരിക്കുന്നതുമായ ഉപശാഖകള്‍. |
| Exudates : | കൊഴുത്ത സ്രവം |
| Leaves : | ഇലകള്‍ ലഘുവും, ഏകാന്തരമായി വര്‍ത്തുളാകൃതിയില്‍ അടുക്കിയതുമാണ്; ഇലഞെട്ട് 1 മുതല്‍ 4 സെ.മീ വരെ നീളമുളളതും, ചാലോടുകൂടിയതും അരോമിലവുമാണ്; പത്രഫലകത്തിന് 6.5 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 10 സെ.മീ വരെ വീതിയും ദീര്‍ഘവൃത്തീയമോ അപഅണ്‌ഡാകാരമോ ആണ്, പത്രാഗ്രം മുനപ്പില്ലാത്ത വാലോട് കൂടിയതാണ് (വാലിന് 0.8 സെ.മീ മുതല്‍ 1.8 സെ.മീ വരെ നീളം), പത്രാധാരം ആപ്പാകാരത്തിലോ നീണ്ടുനേര്‍ത്തതോ ആണ്, അവിഭജിതമോ ഉണങ്ങുമ്പോള്‍ ചെറുതായി അകത്തോട്ട് വളയുന്നതോ ആണ്, മുകളില്‍ പച്ചനിറത്തോടെയും കീഴെ വിളറിയപോലെയുമാണ്, അരോമിലം; മുഖ്യസിര മുകളില്‍ ചാലോട് കൂടിയതാണ്; സാവധാനം വളഞ്ഞുപോകുന്ന 4 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ഏതാണ്ട് തിരശ്ചീനമായി പെര്‍കറന്റ് ആണ്. |
| Inflorescence / Flower : | പൂങ്കുലകള്‍ ഉച്ഛസ്ഥ പാനിക്കിളുകളാണ്. |
| Fruit and Seed : | കായ, ഒറ്റ വിത്തുളളതും, ബാഹ്യദളങ്ങളുടെ അടയാളങ്ങളാല്‍ അലംകൃതമായ, 1.8 സെ.മീ മുതല്‍ 3.8 സെ.മീ വരെ നീളമുളളതും 2 സെ.മീ വീതിയുളളതുമായ ദീര്‍ഘഗോളാകാര ഡ്രൂപ്പ് ആണ്. |