ലിറ്റ്‌സിയ ഒലിയോയിഡെസ്‌ (Meisner) J.Hk. - ലോറേസി

Vernacular names : Malayalam: മത്തി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമായ തവിട്ട്‌ നിറത്തിലുളള പുറം തൊലി.
Branches and Branchlets : അരോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഉപശാഖകള്‍
Leaves : ലഘുവായ, ഇലകള്‍, ഏകാന്തരമായി, സര്‍പ്പിളമായടുക്കിയതാണ്‌; ചാലുളള അരോമിലമായ, ദൃഢമായ, ഇലഞെട്ടിന്‌ 2 സെ.മീ മുതല്‍ 3.5 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 13.5 സെ.മീ തൊട്ട്‌ 18 സെ.മീ വരെ നീളവും 6 സെ.മീ തൊട്ട്‌ 9.5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘ വൃത്തം തൊട്ട്‌ ദീര്‍ഘവൃത്തീയ-അപഅണ്‌ഡാകാരം വരെയാകാം, പത്രാഗ്രം നിശിതമോ ഉപകോണാകാരത്തിലോ ആണ്‌, പത്രാധാരം വൃത്താകാരത്തോടെ - നേര്‍ത്തവസാനിക്കുന്നതു തൊട്ട്‌ നിശിതം വരെയാകാം, അരികുകള്‍ അവിഭജിതമാണ്‌, അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്‌, ചര്‍മ്മില പ്രകൃതം; മുഖ്യസിര ചെറുതായി ചാലുളളതാണ്‌; പ്രബലമല്ലാത്ത ഏതാണ്ട്‌ 8 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌; മറ്റു ചെറു സിരകള്‍ അടുത്ത്‌ ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ കക്ഷീയ റസീമുകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്ത്‌മാത്രമുളള കായ, പരന്ന പരിദളക്കപ്പിനകത്തിരിക്കുന്ന 2 സെ.മീ നീളമുളള, കുഴിഞ്ഞ ഗോളാകാര ബെറിയാണ്‌.

Ecology :

400 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ, നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Hooker, Fl.Brit.India 5: 175. 1886; Gamble, Fl. Madras 2: 1236. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 399. 2004.

Top of the Page