ഐലെക്‌സ്‌ ഡെന്റിക്കുലാറ്റ Wall.ex Wight - അക്വിഫോളിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, നിത്യഹരിത മരങ്ങള്‍.
Trunk & Bark : പുറംതൊലി മിനുസമാര്‍ന്നതും, ചാരനിറത്തിലുള്ളതും; വെട്ട്‌ പാടിന്‌ ചുവപ്പ്‌ കലര്‍ന്ന തവിട്ട്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവും, ചിലപ്പോള്‍ ഊത നിറത്തോട്‌ കൂടിയതും.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, വര്‍ത്തുളമായി അടുക്കിയിരിക്കുന്നു; ഇലഞെട്ടിന്‌ 1 മുതല്‍ 1.3 സെ.മി വരെ നീളമുള്ളതും ചാലോടുകൂടയതുമാണ്‌; പത്രഫലകത്തിന്‌ 5 മുതല്‍ 10 സെ.മി. വരെ നീളവും 2.5 മുതല്‍ 3 സെ.മി വരെ വീതിയും, ദീര്‍ഘവൃത്താകാരമോ ആയതാകാരമോ ആണ്‌, പത്രാഗ്രം നിശിതവും, പത്രാധാരം വൃത്താകാരമോ ആപ്പാകൃതിയിലോ ആണ്‌, പത്രസീമാന്തം ദന്തുരമാണ്‌, ചര്‍മ്മില പ്രകൃതം; മുഖ്യസിര ചാലോട്‌കൂടിതാണ്‌; ദ്വിതീയ ഞരമ്പുകള്‍ 6 മുതല്‍ 9 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ അസ്‌പഷ്‌ടമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസാണ്‌; ആണ്‍പൂക്കള്‍ ചെറുഞെട്ടോടുകൂടിയ സൈമുകളില്‍ ഉണ്ടാകുന്നു, അവൃന്തമോ, ഉപഅവൃന്തമോ ആണ്‌, പിസ്റ്റിലോഡ്‌ ഉണ്ട്‌; പെണ്‍ പൂക്കള്‍ കക്ഷങ്ങളില്‍ കൂട്ടമായുണ്ടാകുന്നു, സ്റ്റാമിനോഡുകള്‍ ഉണ്ട്‌.
Fruit and Seed : അഭ്രകം ഗോളാകൃതിയിലുള്ളതും, ചുവപ്പോ ഊതനിറമുള്ളതെ ആണ്‌; ഓരോ വിത്തോടുകൂടിയ നാല്‌ അരകളാണുള്ളത്‌.

Ecology :

1600 മീറ്ററിനും 2500 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരമായി വളരുന്നു.

Distribution :

ഇന്ത്യ, ചൈന, ശ്രീലങ്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം വളരുന്നു.

Literatures :

Wight, Illust.2: t. 142. 1850; Gamble, Fl. Madras 1: 200. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 94. 2004; Saldanha, Fl. Karnataka 2: 102. 1996.

Top of the Page