ഹോളിഗാര്‍ന നൈഗ്ര Bourd. - അനാകാര്‍ഡിയേസി

Vernacular names : Malayalam: ചെരി, ചേരി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്ററോളം ഉയരത്തില്‍ വളരുന്നതും, വപ്രമൂലത്തോട്‌കൂടിയതുമായ, വന്‍ മരങ്ങള്‍.
Trunk & Bark : പുറംതൊലി വിണ്ടുകീറിയത്‌
Branches and Branchlets : ഉപശാഖകള്‍ പരുക്കനും, ഉറച്ചതും, അരോമിലവുമാണ്‌.
Exudates : സ്രവം കറുത്തത്‌.
Leaves : ഇലകള്‍ ലഘുവും, വര്‍ത്തുളമായി, ഏകാന്തരക്രമത്തില്‍ കമ്പുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചിരിക്കുന്നതുമാണ്‌; ഇലഞെട്ട്‌ 1 മുതല്‍ 2.5 സെ.മീ. നീളമുള്ളതും, അരോമിലവും, കുറുകേയുള്ള ഛോദത്തില്‍ മേല്‍ഭാഗം പരന്നും കീഴ്‌ഭാഗം ഉരുണ്ടിരിക്കുന്നതുമായ രൂപത്തിലുമാണ്‌, കൊഴിഞ്ഞ്‌ പോകുന്ന ഒരു ജോഡി കുതിമുളക്‌ പോലത്തെ മുഴകള്‍ ഉണ്ടിതിന്‌; പത്രഫലകം 6.5 സെ.മീ. മുതല്‍ 16 സെ.മീ. നീളവും 3 മുതല്‍ 5 സെ.മീ. വീതിയുമുള്ളതാണ്‌, അപകുന്താകാരം തുടങ്ങി നേര്‍ത്ത അപഅണ്‌ഡാകാരത്തോട്‌കൂടിയ ഇതിന്റെ അഗ്രം വൃത്താകാരമോ ചിലപ്പോള്‍ മധ്യത്തിലൊരു ചെറുവെട്ടോടുകൂടിയ വൃത്താകാരമോ ആണ്‌, പത്രാധാരം ആപ്പ്‌ ആകൃതിയിലോ നിണ്ട്‌ ശാഖകളെ പൊതിഞ്ഞ്‌ നില്‍ക്കുന്ന വിധത്തിലോ ആണ്‌, അരികുകള്‍ അവിഭജിതമോ ചിലപ്പോള്‍ ഉണങ്ങുമ്പോള്‍ അകത്തേക്ക്‌ വളയുന്നതോ ആണ്‌; ചര്‍മ്മില പ്രകൃതത്തോടുകൂടിയതും അരോമിലവുമാണ്‌. മധ്യസില മുകളില്‍ പരന്നോ ഉയര്‍ന്നു നില്‍ക്കുന്നതോ ആണ്‌. ദ്വിതീയ ഞരമ്പുകള്‍ 6 മുതല്‍ 11 വരെ ജോഡി; ത്രിതീയ ഞരമ്പുകള്‍ ജാലികാവിന്യാസം തീര്‍ക്കുന്നു.
Inflorescence / Flower : പൂങ്കുലകള്‍ ഇരുണ്ട ഊത-തവിട്ട്‌ നിറത്തിലുള്ള, രോമാവൃതമായ ഉച്ഛസ്ഥ പാനിക്കിളുകളാണ; പൂക്കള്‍ ബഹുലിംഗികളും, അകത്ത്‌ രോമിലമായ, അണ്‌ഡാകാര ദളങ്ങളോടു കൂടിയതുമാണ്‌.
Fruit and Seed : കായ, ദീര്‍ഘവൃത്താകാര-ദീര്‍ഘായതാകാരത്തിലുള്ളതും വരകളോട്‌കൂടിയതുമാണ്‌ (വരകള്‍ മിക്കവാറും വരുന്നത്‌ ഉണങ്ങിയതിന്‌ ശേഷമായിരിക്കും); 3.8 സെ.മീ. നീളവും 1.5 സെ.മീ. വീതിയുമുള്ള ഇതില്‍ ഒറ്റ വിത്താണുള്ളത്‌.

Ecology :

400 മീറ്ററിനും 1200 മീറ്ററിനും ഇടയിലെ താഴ്‌ന്നതും ഇടത്തരം ഉയരമുള്ളതുമായ സ്ഥലങ്ങളില്‍ വളരുന്ന ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരം.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യം, തെക്കന്‍ സഹ്യാദ്രിയില്‍ ഏറെ സാധാരണവും മധ്യ സഹ്യാദ്രിയില്‍ അപൂര്‍വ്വവുമാണ്‌.

Literatures :

Indian For. 30: 95. 1904; Gamble, Fl. Madras 1: 268. 1997 (re. ed); Saldanha, Fl. Karnataka 2: 205. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 112. 2004.

Top of the Page