ഗോംഫാണ്ട്ര ടെട്രാണ്ട്ര (Wall.) Sleumer - ഇകാസിനേസി

Synonym : ഗോംഫാണ്ട്ര പോളിമോര്‍ഫ വൈറ്റ്‌ & ലാസിയന്തീറ ടെട്രാണ്ട്ര വല്ലിച്ച്‌ എക്‌സ്‌ റോക്‌സ്‌ബര്‍ഗ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : ലഘുരോമിലമായ, ഉരുണ്ട ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌; ചാലുളള, അരോമിലമായ ഇലഞെട്ടിന്‌ 0.7 സെ.മീ മുതല്‍ 1.2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 15.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ആയതാകാരം തൊട്ട്‌ ദീര്‍ഘവൃത്തീയ ആയതാകാരം വരെ പലവിധത്തിലാവാം; പത്രാഗ്രം മുനപ്പില്ലാത്ത ദീര്‍ഘാഗ്രംതൊട്ട്‌ വാലുളള ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം നിശിതം തൊട്ട്‌ ചെറുതായി വൃത്താകാരത്തിലോ ആവാം, അരികുകള്‍ അവിഭജിതം, സ്‌തരീരം തൊട്ട്‌ കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; വളയംതീര്‍ക്കുന്ന 5 ഓ 6 ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : വെളുത്ത പൂക്കള്‍, കുറിയ കക്ഷ്യ സൈമുകളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, സ്‌തംഭീയ-ആയതാകാരത്തിലുളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

600 മീറ്റര്‍ വരെ താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയിലും ഇന്തോ-ചൈന മേഖലയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും വളരുന്നു.

Literatures :

Notizbl. Bot. Gart. Berlin- Dahlem 15: 238. 1940 & Blumea 17: 204. 1969; Gamble, Fl. Madras 1: 195. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 93. 2004; Saldanha, Fl. Karnataka 2: 105. 1996.

Top of the Page