എലയോകാര്‍പസ്‌ വെനുസ്റ്റ്‌സ്‌ Bedd. - എലയോകാര്‍പേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : വിണ്ടുകീറിയ തവിട്ടുനിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌ ഇളം ഓറഞ്ച്‌ നിറമാണ്‌.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും അരോമിലവുമാണ്‌.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; അനുപര്‍ണ്ണങ്ങള്‍ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നവയാണ്‌; അരോമിലമായ ഇലഞെട്ടിന്‌ 1 മുതല്‍ 2 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 12 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരംതൊട്ട്‌ അപഅണ്‌ഡാകാരം വരെയാണ്‌, പത്രാഗ്രം നിശിതം തൊട്ട്‌ ഉപകോണാകാരംവരെയാണ്‌, പത്രാധാരം നീണ്ടുനേര്‍ത്തതാണ്‌, അരികുകള്‍ ദന്തിതമാണ്‌, അരോമിലം, ചര്‍മ്മില പ്രകൃതം, കീഴ്‌ഭാഗത്ത്‌ പ്രാഥമിക സിരകളുടെ കക്ഷത്തില്‍, ഗ്രന്ഥികളുണ്ട്‌; ശാഖിതമായ, ഏതാണ്ട്‌ 5 ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌, ഇവയുടെ കക്ഷങ്ങളില്‍ അരോമിലമായ ഡോമേഷ്യയുണ്ട്‌, വീതിയേറിയ ജാലിതമായ ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : 4 സെ.മീ. മുതല്‍ 7 സെ.മീ വരെ നീളമുള്ള, ചുവപ്പു, അരോമില, കക്ഷീയ റസീം പൂങ്കുലകളാണ്‌; വെളുത്ത പൂക്കള്‍.
Fruit and Seed : ഒറ്റവിത്തുളള കായ, അറ്റത്തൊരുമുനപ്പോടുകൂടിയ, 4 സെ.മീ മുതല്‍ 5 സെ.മീ വരെ നീളവും 2.5 സെ.മീ വീതിയുമുളള, മിനുസമുളള, അപഅണ്‌ഡാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

1000 മീറ്ററിനും 1500 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ അപൂര്‍വ്വമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലയിലും വരുഷനാട്‌ മലയിലും മാത്രം.

Status :

വംശനാശഭീഷണിയുളളത്‌ (ഐയുസിഎന്‍, 2000).

Literatures :

Beddome, Fl. Sylv. t. 174.1872; Gamble, Fl. Madras 1: 124. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 65. 2004.

Top of the Page