ഏലയോകാര്‍പസ്‌ ബ്ലാസ്‌കോയി Weibel - എലയോകാര്‍പേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 20 മീറ്റര്‍വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : ഇളകി വീണ ഇലയടയാളങ്ങളുള്ള, ചാരനിറത്തിലുള്ള, കുറ്റി സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞ ഇളം ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായി തണ്ടിന്റെ അറ്റത്ത്‌ കൂട്ടമായി അടുക്കിയ വിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ പോകുന്ന അനുപര്‍ണ്ണങ്ങള്‍; ചാലുള്ളതും ചെറുതായി, അടങ്ങിയ രോമങ്ങളുള്ളതുമായ ഇലഞെട്ടിന്‌ നീളം 1.5 സെ.മീ. മുതല്‍ 2.5 സെ.മീ. വരെയാണ്‌; പത്രഫലകത്തിന്‌ 6 സെ.മീ. മുതല്‍ 9.5 സെ.മീ. വരെ നീളവും 3 സെ.മീ. മുതല്‍ 4.5 സെ.മീ. വരെ വീതിയും, ആകൃതി ദീര്‍ഘ വൃത്തം തൊട്ട്‌ ദീര്‍ഘവൃത്തീയ-അണ്‌ഡാകാരം വരെയാകാം, പത്രാഗ്രം നിശിതം തൊട്ട്‌ മുനപ്പില്ലാത്ത ചെറു ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം വൃത്താകാരത്തിലാണ്‌, അരികുകള്‍ ആഴം കുറഞ്ഞ ദന്തുരമാണ്‌, അരോമിലം; മുഖ്യസിര മുകളില്‍ അല്‍പ്പം ഉയര്‍ന്നതാണ്‌; കക്ഷങ്ങളില്‍ ഡോമേഷ്യയുള്ള, ശാഖിതമായ ഏതാണ്ട്‌ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിത-പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, 6 ഓ 7 ഓ പൂക്കളുള്ള, സെറീഷ്യസ്‌ രോമിലമായ, 4 സെ.മീ. മുതല്‍ 6 സെ.മീ വരെ നീളമുള്ള റസീം കക്ഷീയ പൂങ്കുലകളാണ്‌; 1 സെ.മീ. മുതല്‍ 1.2 സെ.മീ. വരെ നീളമുള്ള തണ്ടുള്ള, വെളുത്ത പൂക്കള്‍. സീലിയ ഇല്ലാത്തതും, രോമിലമായ കേസരങ്ങളുള്ളതുമാണ്‌.
Fruit and Seed : ഒറ്റവിത്തുള്ള കായ, 1.5 സെ.മീ. നീളമുള്ള, ദീര്‍ഘഗോളാകാര ഡ്രൂപ്പ്‌ ആണ്‌.

Ecology :

മൊണ്ടേന്‍ നിത്യഹരിത വനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌- തെക്കന്‍ സഹ്യാദ്രിയിലെ പളനി മലകളിലെ ബേര്‍ഷോലയില്‍ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

Status :

വംശനാശം സംഭവിച്ചതായി കരുതുന്നു (ടൈപ്പ്‌ ശേഖരത്തില്‍ നിന്നുള്ള അറിവേയുള്ളൂ).

Literatures :

Candollea 27: 16. 1972; Mathew, Fl. Palni Hills, South India Part 1. 46. 1999.

Top of the Page