ഡ്രൈപെറ്റസ്‌ സബ്‌സെസ്സിലിസ്‌ (Kurz) Pax & Hoffm. - യൂഫോര്‍ബിയേസി

Synonym : സൈക്ലോസ്റ്റെമോണ്‍ സബ്‌സെസ്സിലിസ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 20 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ചാലുളള തായ്‌ത്തടി; മിനുസമുളള നരച്ച നിറത്തിലുളള പുറംതൊലി.
Branches and Branchlets : അരോമിലമായ ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ സര്‍പ്പിളമായടുക്കിയിരിക്കുന്നു; അരോമിലമായ ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 0.9 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 8 സെ.മീ മുതല്‍ 19 സെ.മീ വരെ നീളവും 3.5 സെ.മീ മുതല്‍ 6 സെ.മീ വരെ വീതിയും, ആകൃതി ആയതാകാരംതൊട്ട്‌ ദീര്‍ഘവൃത്തം വരെയാകാം, പത്രാഗ്രം ദീര്‍ഘമാണ്‌, പത്രാധാരം ചരിഞ്ഞിരിക്കുന്നതാണ്‌, അരികുകള്‍ ഇളതായിരിക്കുമ്പോള്‍ മൂര്‍ച്ചയേറിയ ദന്തിതമാണ്‌, മൂക്കുമ്പോള്‍ ഉപദന്തിതമാകും, ചര്‍മ്മില പ്രകൃതം, തിളങ്ങുന്നതും, അരോമിലവുമാണ്‌; മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യസിര, പ്രകടമായ 7 ജോഡി ദ്വിതീയ ഞരമ്പുകള്‍; ദൂരെയായി പെര്‍കറന്റ്‌ വിധത്തിലുളള തൃതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷീയവും മൂത്തശാഖകളില്‍ ഉണ്ടാകുന്നതും ആണ്‌.
Fruit and Seed : കായ ഡ്രൂപ്പ്‌ ആണ്‌.

Ecology :

600 മീറ്റര്‍ വരെയുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ അപൂര്‍വ്വമാണ്‌.

Distribution :

ഇന്ത്യയില്‍ മാത്രം വളരുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Kurz.Engl., Pflanzenr. 4. 147. 25. 248. 1922; Cyclostemon subsessilis Kurz.Engl., Pflanzenr. 4. 147. 25. 248. 1922.; Ayyappan and Parthasarathy, Phytotaxonomy 1: 132. 2001.

Top of the Page