ഡ്രൈപെറ്റസ്‌ റോക്‌സ്‌ബര്‍ഗി (Wall.) Hurusawa - യൂഫോര്‍ബിയേസി

Synonym : പുത്രന്‍ജിവ റോക്‌സ്‌ബര്‍ഗി വല്ലിച്ച്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : തിരശ്ചീനശ്വസനരന്ധ്രങ്ങളുളള, ഇരുണ്ട നരച്ച ചാര നിറത്തിലുളള പുറംതൊലി.
Branches and Branchlets : ശാഖകള്‍ നേര്‍ത്തതും, തൂങ്ങിനില്‍ക്കുന്നവയുമാണ്‌; ഇളതായിരിക്കുമ്പോള്‍ നനുത്ത രോമിലമായ കോണുളള ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ തണ്ടിന്റെ രണ്ട്‌ ഭാഗത്ത്‌ മാത്രമയടുക്കിയ വിധത്തിലാണ്‌; അനുപര്‍ണ്ണങ്ങള്‍ ത്രികോണാകാരവും നിശിതാഗ്രവുമുളളതും എളുപ്പം കൊഴിഞ്ഞ്‌ പോകുന്നതുമാണ്‌; ഏതാണ്ട്‌ അരോമിലമായ, ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള ഇലഞെട്ടിന്‌ 0.4 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 9.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 3.5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയ - ആയതാകാരംതൊട്ട്‌ ദീര്‍ഘവൃത്തീയ അണ്‌ഡാകാരംവരെയാകാം, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ നിശിതാഗ്രമോ ചെറുതായുളള ദീര്‍ഘാഗ്രമോ ആവാം, പത്രാധാരം അസമമാണ്‌, അരികുകള്‍ ദന്തിതവും, കടലാസ്‌ പോലത്തെ പ്രകൃതം, തിളങ്ങുന്നുതും കടും പച്ചനിറത്തിലുളളതുമാണ്‌, അരോമിലം; മുകളില്‍ ഏതാണ്ട്‌ പരന്നിരിക്കുന്ന മുഖ്യസിര; നേര്‍ത്ത 9 മുതല്‍ 12 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ കക്ഷീയ കൂട്ടങ്ങളായുണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്ക്‌ കക്ഷങ്ങളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, ഉറച്ചു നില്‍ക്കുന്ന വര്‍ത്തികയുളള, ദീര്‍ഘഗോളാകാരത്തിലുളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

600 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ വരണ്ട നിത്യഹരിത വനങ്ങളിലും അര്‍ദ്ധനിത്യഹരിതവനങ്ങളിലും വളരുന്നു.

Distribution :

ഇന്തോമലേഷ്യമേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി, മധ്യസഹാദ്രി, തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളിലെ വരണ്ട മേഖലകളില്‍ കാണപ്പെടുന്നു.

Literatures :

J. Fac. Sci. Univ. Tokyo, Sect. 3, Bot. 6: 337. 1954; Gamble, Fl. Madras 2: 1311. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 415. 2004; Saldanha, Fl. Karnataka 2: 131. 1996.

Top of the Page