ഡ്രൈപെറ്റസ്‌ മലബാറിക്ക (Bedd.) Airy Shaw - യൂഫോര്‍ബിയേസി

Synonym : സൈക്ലോസ്റ്റെമോണ്‍ മലബാറിക്കസ്‌ ബെഡോം.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : കനത്തില്‍ തവിട്ട്‌ രോമാവൃതമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; തവിട്ട്‌ രോമങ്ങള്‍ നിറഞ്ഞ, 0.6 സെ.മീ വരെ നീളമുള്ള രേഖീയ കുന്താകാരത്തിലുള്ള അനുപര്‍ണ്ണങ്ങള്‍ ജോഡികളായുണ്ടാകുന്നു; തവിട്ട്‌ രോമിലമായ, ഉരുണ്ട ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 0.6 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 14 സെ.മീ മുതല്‍ 27 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 8.5 സെ.മീ വരെ വീതിയും, ആയതാകാരവുമാണ്‌, സാവധാനത്തിലോ പെട്ടന്നോ അവസാനിക്കുന്ന ദീര്‍ഘാഗ്രം, പത്രാധാരം അസമമാണ്‌, അരികുകള്‍ സാധാരണയായി അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, കീഴെ മുഖ്യസിരയില്‍ കനത്തില്‍ തവിട്ട്‌ രോമിലമാണ്‌, മുകളില്‍ അരോമിലവും; മുഖ്യസിര മുകളില്‍ പരന്നതാണ്‌; 7 മുതല്‍ 10 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; തിരശ്ചീനമായി ജാലിത-പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : മൂത്ത ശാഖകളില്‍, കക്ഷീയമോ ഉച്ഛസ്ഥമോ ആയ കൂട്ടങ്ങളായുണ്ടാകുന്ന പൂക്കള്‍ ഏകലിംഗികളും ഡയീഷ്യസുമാണ്‌.
Fruit and Seed : തണ്ടോടു കൂടിയ, ഗോളാകാരത്തിലുള്ള കായ, തവിട്ട്‌ രോമിലമായ ഡ്രൂപ്പ്‌ ആണ്‌.

Ecology :

സാധാരണയായി 200 മീറ്ററിനും 800 മീറ്ററിനും ഇടയില്‍ താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു, ചിലപ്പോള്‍ 1000 മീറ്റര്‍ ഉയരമുള്ളയിടങ്ങളിലേക്കും വ്യാപിക്കാറുണ്ട്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Status :

അപൂര്‍വ്വം (നായര്‍, 1997).

Literatures :

Kew Bull. 23. 56. 1969; Gamble, Fl. Madras 2: 1302. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 415. 2004.

Top of the Page