English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍. |
| Trunk & Bark : | ചെറുമുളളുനിറഞ്ഞ തായ്‌ത്തടി; ക്രമരഹിതമായി അടര്‍ന്നിളകിപ്പോകുന്ന പുറംതൊലി; വെട്ട്‌പാടിന് മുഷിഞ്ഞ മഞ്ഞനിറം. |
| Branches and Branchlets : | ഇളതായിരിക്കുമ്പോള്‍ രോമിലമായതും, നേര്‍ത്ത, ഉരുണ്ട, ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്തുമാത്രമായി അടുക്കിയവിധത്തില്‍; ചാലോട്‌കൂടിയതോ, ഒരുഭാഗം ഉയര്‍ന്നും മറുഭാഗം പരന്നുമിരിക്കുന്നതോ ആയ, രോമിലമായ, ഇലഞെട്ടിന് 0.5 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന് 3 സെ.മീ മുതല്‍ 11 സെ.മീ വരെ നീളവും 1.4 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, സാധാരണയായി അണ്‌ഡാകാര-ആയതാകകാരവുമാണ്, പത്രാഗ്രം നിശിതമോ ഉപകോണാകാരമോ ആണ്, പത്രാധാരം വെട്ടിമുറിച്ചതുപോലേയോ പ്രകൃതം, ഇളതായിരിക്കുമ്പോള്‍ രണ്ടുഭാഗത്തും മുദുവായി രോമിലമാണ്, പിന്നീട് അരോമിലവും; മുഖ്യസിരമുകളില്‍ പരന്നതോ ചെറുചാലോട് കൂടിയതോ ആണ്; നേര്‍ത്ത 5 മുതല്‍ 9 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | പൂക്കള്‍ ഏകലിംഗികളാണ്, ഡയീഷ്യസും; പച്ചനിറത്തിലുളള ആണ്‍പൂക്കള്‍ കക്ഷീയ സൈമുകളിലുണ്ടാകുന്നു; പെണ്‍പൂക്കള്‍ കക്ഷങ്ങളില്‍, ഒറ്റക്കുണ്ടാകുന്നു. |
| Fruit and Seed : | 4 മുതല്‍ 8 വരെ കറുപ്പുകലര്‍ന്ന തവിട്ടുനിറത്തിലുളള വിത്തുകളോട്‌കൂടിയ, ചിലപ്പോള്‍ 2 എണ്ണം മാത്രമുളള കായ, 2 സെ.മീ വരെ കുറുകേയുളള, ഗോളാകാര ബെറിയാണ്. |