English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
Habit : | 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍. |
Trunk & Bark : | മിനുസമാര്‍ന്ന, കറുത്ത പുറംതൊലി |
Branches and Branchlets : | ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവുമാണ്. |
Leaves : | ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ ഇരുഭാഗത്ത് മാത്രമായടുക്കിയ വിധത്തിലാണ്; ഏതാണ് ഉരുണ്ടിരിക്കുന്നതും, അരോമിലവുമായ ഇലഞെട്ടിന് 0.3 സെ.മീ മുതല്‍ 0.8 സെ.മീ വരെ നീളം; പത്രഫലകത്തിന് 5 സെ.മീ മുതല്‍ 13.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 4.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തീയമോ ആയതാകാരമോ ആണ്; അറ്റം മുനപ്പില്ലാത്ത ദീര്‍ഘാഗ്രമോ ഉപകോണാകാരമോ ആണ്, പത്രാധാരം നിശിതം മുതല്‍ വൃത്താകാരംവരെയാകാം, അരികുകള്‍ അവിഭജിതമാണ്, മുഖ്യസിര പരന്നതാണ്; 5 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍. ഏറ്റവും താഴത്തെ ജോഡികള്‍ അടുത്തും നിശിത കോണിലുമാണ്; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്. |
Inflorescence / Flower : | പൂക്കള്‍ ഏകലിംഗികളാണ്; ക്രീം നിറത്തിലുളള ഉപഅവൃന്ത ആണ്‍പൂക്കള്‍, 3 എണ്ണമുളള കക്ഷീയ സൈമുകളിലുണ്ടാകുന്നു; പൂഞെട്ടിന് 0.2 സെ.മീ നീളമുളള ഉപഅവൃന്ത പെണ്‍പൂക്കള്‍, ഒറ്റക്ക്, കക്ഷങ്ങളിലുണ്ടാകുന്നു. |
Fruit and Seed : | കായ, പിന്നാക്കം വളഞ്ഞ് നില്‍ക്കുന്ന വീര്‍ത്ത വിദളങ്ങളോടുകൂടിയ 2 സെ.മീ വരെ കുറുകേയുളള, ഗോളാകാരമോ ഉപഗോളാകാരമോ ആയ ബെറിയാണ്; സാധാരണയായി 4 വീതം വിത്തുകള്‍, അപൂര്‍വ്വമായി 2 മുതല്‍ 8 വരെ വിത്തുകള്‍. |