കാലോഫില്ലം പോളിയാനം Wall. Ex Choisy - ക്ലൂസിയേസി

Synonym : കാലോഫില്ലം ഇലാറ്റം ബെഡോം.

Vernacular names : Malayalam: കാട്ടുപുന്ന, മലംപുന്ന, പിന്നപായി, പുന്ന, പുന്നപായി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍ മരങ്ങള്‍.
Trunk & Bark : തോണിയുടെ ആകൃതിയുള്ള, ആഴമേറിയ വിള്ളലുകളോടുകൂടിയ, മഞ്ഞനിറത്തിലുള്ള പുറംതൊലി; നാരുപോലുള്ള അകംതൊലി; വെട്ട്‌പാടിന്‌ ചുവപ്പ്‌ നിറം.
Branches and Branchlets : അരോമിലവും, ചതുഷ്‌കോണോടുകൂടിയതുമായ, ഉപശാഖകള്‍.
Exudates : മഞ്ഞനിറമാകുന്ന, ഏറെ സമൃദ്ധമല്ലാത്ത, ജലമയമായ സ്രവം.
Leaves : സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.8 സെ.മി മുതല്‍ 2.5 സെ.മി വരെ നീളം, കുറുകേയുള്ള ഛേദത്തില്‍ മുകള്‍ഭാഗം പരന്നും കീഴ്‌ഭാഗം ഉരുുമിരിക്കുന്ന ഘടന, ഉപ അരോമിലം; പത്രഫലകത്തിന്‌ 5 സെ.മി മുതല്‍ 9 സെ.മി വരെ നീളവും 2 സെ.മി മുതല്‍ 4 സെ.മി വരെ വീതിയും, ദീര്‍ഘവൃത്തീയ കുന്താകാരം, നിശിതാഗ്രമോ ചെറുവാലോടുകൂടിയതോ, പത്രാധാരം സാധാരണയായി നേര്‍ത്തവസാനിക്കുന്നതാണ്‌, ചിലപ്പോള്‍ നിശിതം, ചര്‍മ്മില പ്രകൃതം; മുഖ്യസിരയുമായി മട്ടകോണ്‍ തീര്‍ക്കുന്ന, വളരെ അടുത്ത സമാന്തരമായ ധാരാളം ദ്വിതീയ ഞരമ്പുകള്‍, കട്ടിയേറിയ അരികുകളില്‍ അവസാനിക്കുന്നു.
Inflorescence / Flower : വെളുത്ത, ഹൃദ്യസുഗന്ധമുള്ള പൂക്കള്‍ പാനിക്കിള്‍ പൂങ്കുലകളില്‍ ഉാകുന്നു.
Fruit and Seed : കായ ഒറ്റ വിത്തുമാത്രമുള്ള, 3.7 സെ.മി വരെ നീളമുള്ളതു അറ്റത്തൊരു മുനപ്പോടുകൂടിയതുമായ ദീര്‍ഘഗോളാകാര ആമ്രകം ആണ്‌.

Ecology :

1600 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളില്‍ സാധാരണ മേലാപ്പ്‌ മരങ്ങളാണിവ.

Distribution :

ഇന്തോചൈന, ഇന്തോമലേഷ്യന്‍ മേഖലകളില്‍ വളരുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Descr. Guttif. Ind. 43. 1849; Gamble, Fl. Madras 1: 76. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 40. 2004; Saldanha, Fl. Karnataka 1: 203. 1996.

Top of the Page