അക്രോകാര്‍പസ്‌ ഫ്രാക്‌സിനിഫോളിയസ്‌ Wt. & Arn. - സിസാല്‍പിനിയേസി

Vernacular names : Malayalam: ചെകപ്പ്‌അഗില്‍, കരിങ്ങോടി, കുരങ്ങാടി, മലംകൊന്ന, മലവേപ്പ്‌, നരിവേങ്ങ, നെല്ലാര, ചുവപ്പ്‌ അകില്‍, കാരാങ്ങന്‍.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 40 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വപ്രമൂലത്തോടുകൂടിയ, ഇലപൊഴിക്കുന്ന, വന്‍മരങ്ങള്‍.
Leaves : പാരിപിന്നേററ്‌ ക്രമത്തില്‍ ദ്വീപിച്ഛകമോ രാേ മൂന്നോ പിച്ഛകമോ ആയ, വളരെ വലിയ, ബഹുപത്രങ്ങള്‍; അനുപത്രങ്ങള്‍ എളുപ്പം കൊഴിഞ്ഞുപോകുന്നതാണ്‌; 3 മുതല്‍ 5 വരെ ജോഡി പിച്ഛ്‌കങ്ങള്‍, ഓരോന്നിലും 5 ഓ 6 ഓ ജോഡി പത്രകങ്ങള്‍; പത്രകഫലകത്തിന്‌ 4 സെ.മി മുതല്‍ 15 സെ.മി വരെ നീളവും 1.5 സെ.മി മുതല്‍ 4.5സെ.മി വരെ വീതിയും, കുന്താകാരം, ചെരുവാലോടുകൂടിയ പത്രാഗ്രം, വീതിയേറിയ സാവധാനം നേര്‍ത്തവസാനിക്കുന്ന ആയ പത്രാധാരം, ചരിഞ്ഞതും, ഏവിഭജിതവുമാണ്‌, തൈകളില്‍ ദന്തുരമാണ്‌, ഉപഅവൃന്തം, അരോമിലം, ഉപചര്‍മ്മില പ്രകൃതം; മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുഖ്യസിര; 8 മുതല്‍ 12 വരെ ജോഡി ദ്വതീയ ഞരമ്പുകള്‍; വീതിയേറിയ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : കക്ഷങ്ങളിലുാകുന്ന കനത്ത റസീം പൂങ്കുരലകള്‍; ക്രീംസണ്‍ നിറത്തിലുള്ള കേസരങ്ങളുള്ള, ചെറിയ പൂഞെട്ടുകളുള്ള, പച്ചനിറത്തിലുള്ള പൂക്കള്‍
Fruit and Seed : കയ ചിറകുകളുളളതും, പൊട്ടിത്തുറക്കുന്നതും ലിഗുലേറ്റ്‌ ആയ പരന്ന പോഡ്‌ ആണ്‌; പരന്നതും ചരിഞ്ഞതും, അപഅണ്ഡാകാരമുള്ളതുമായ 5 മുതല്‍ 10 വരെ വിത്തുകള്‍.

Ecology :

1300 മീറ്റര്‍വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ തുറസ്സുകളിലെ ഉന്നതശീര്‍ഷ മരങ്ങളാണിവ, ഉയരം കുറഞ്ഞയിടങ്ങളിലെ ആര്‍ദ്ര ഇലപൊഴിയും വനങ്ങളിലും അവിടവിടെയായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും അവിടവിടെയായി കാണപ്പെടുന്നു.

Literatures :

Mag. Zool. Bot. 2: 547. 1838; Gamble, Fl. Madras 1: 397. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 150. 2004; Saldanha, Fl. Karnataka 1: 376. 1996.

Top of the Page