സൈലോപിയ പാര്‍വിഫോളിയ (Wt.) J. Hk. & Thoms. - അനോനേസി

Synonym : പാറ്റോണിയ പാര്‍വിഫോളിയ വൈറ്റ്‌.

Vernacular names : Malayalam: കല്ലുപൊട്ടന്‍, ഇലപൊങ്ങ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍.
Trunk & Bark : വപ്രമൂലത്തോടു കൂടിയ തായ്‌ത്തടിയും, നേര്‍ത്തതും, മിനുസമാര്‍ന്നതുമായ പുറംതൊലിയും.
Branches and Branchlets : ശ്വസന രന്ധ്രങ്ങളുള്ള, ഉരുണ്ട, ഉപ അരോമിലമായ ഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍; ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായടുക്കിയിരിക്കുന്നു. ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഇലഞെട്ടിന്‌ 0.5 മുതല്‍ 1 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 7 മുതല്‍ 9 സെ.മീ. വരെ നീളവും 2.5 മുതല്‍ 4 സെ.മീ. വരെ വീതിയും, മിക്കവാറും ദീര്‍ഘവൃത്താകൃതിയും, ചിലപ്പോള്‍ വീതി കുറഞ്ഞ ദീര്‍ഘവൃത്താകാരമോ ആണ്‌, മുനപ്പില്ലാത്ത ദീര്‍ഘാഗ്രവും, പത്രാധാരം കൂര്‍ത്തതുമാണ്‌, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ചാലോടുകൂടിയതാണ്‌, നേര്‍ത്ത ദ്വിതീയ ഞരമ്പുകള്‍ 6 മുതല്‍ 8 വരെ ജോഡികളുാകും, ത്രിതീയ ഞരമ്പുകള്‍ ജാലിക തീര്‍ക്കുന്നു.
Inflorescence / Flower : തവിട്ടു നിറത്തിലുള്ള, ഉപഅവൃന്ത, പൂക്കള്‍ കക്ഷങ്ങളില്‍ കൂട്ടമായുണ്ടാകുന്നു, ദളങ്ങള്‍ കനത്ത രോമാവൃതമാണ്‌.
Fruit and Seed : ധാരാളം വിത്തുകളുള്ള, 3 സെ.മീ. നീളവും 2 സെ.മീ. വീതിയുമുള്ള, ഉപഅവൃന്തവും, അണ്‌ഡാകാരത്തിലുള്ളതുമായ സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

600 മീറ്റര്‍ വരെയുള്ള താഴ്‌ന്ന ഉയരമുള്ളിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും (തെക്കന്‍ മലബാറില്‍ മാത്രം) ശ്രീലങ്കയിലും മാത്രമായി വളരുന്നു.

Literatures :

Hooker and Thomson, Fl. Ind. 125. 1855; Gamble, Fl. Madras 1: 20. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 21. 2004.

Top of the Page