ടെര്‍മിനാലിയ പാനിക്കുലേറ്റ Roth - കോംബ്രിട്ടേസി

Vernacular names : Tamil: അടമരുത്‌, പീകടുക്കൈ, പിളളമരുത്‌, പുല്‍വായ്‌, പൂമരുത്‌, വെണ്‍ മരുത്‌, വെട മരുത്‌.Malayalam: മരുത്‌, മരുതി, പീമരുത്‌, പേമരുത്‌, പിളമരുത്‌, പിളളമരുത്‌, പിള്ളൈമരുത്‌, പൂമരുത്‌, പൂമരിത, പൂമര്‍ത, പുലമരു

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍ മരങ്ങള്‍.
Trunk & Bark : ആഴമില്ലാത്ത വെട്ടുകളോട്‌ കൂടിയ തവിട്ടു, നിറത്തിലുളള പുറംതൊലി; വെട്ടുപാടിന്‌, തവിട്ടുതരികളോടുകൂടിയ വെളുപ്പുനിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടതും, ഇളം ഭാഗങ്ങള്‍ തുരുമ്പന്‍ രോമങ്ങള്‍ നിറഞ്ഞതുമാണ്‌
Leaves : ഇലകള്‍ സാധാരണയായി ഉപസമ്മൂഖമോ മുകളിലുളളവ ഏകാന്തര ക്രമത്തിലോ ആണ്‌; പത്രവൃന്തത്തിന്‌ 0.6 സെ. മീ മുതല്‍ 1.7 സെ.മീ വരെ നീളം, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്നതും, ഉപഅരോമിലവുമാണ്‌, പത്രഫലകത്തിന്‌ 9 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 4.5 സെ.മീ മുതല്‍ 7 സെ.മീ വരെ വീതിയുമാണ്‌, ആയതാകാരമോ അണ്‌ഡാകാര-ആയതാകരമോ ആണ്‌, പത്രാഗ്രം നീണ്ടതും, പത്രാധാരം വൃത്താകാരം തൊട്ട്‌ ഹൃദയാകാരം വരെയുമാണ്‌, ചര്‍മ്മില പ്രകൃതം, ഇരുഭാഗത്തും ചെറുതായി സില്‍ക്ക്‌ രോമങ്ങള്‍ നിറഞ്ഞതുമാണ്‌, മൂക്കുമ്പോള്‍ അരോമിലമാണ്‌, ഉണങ്ങുമ്പോള്‍ കറുത്ത നിറമാകുന്നു; മുഖ്യസിര ചെറുതായി മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്‌, സാവധാനത്തില്‍ വളഞ്ഞുപോകുന്ന, 10 മുതല്‍ 15 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ നേര്‍ത്തതും, ജാലിത- പെര്‍കറന്റ്‌ വിധത്തിലുളളതുമാണ്‌; മുഖ്യസിരയും ഇലഞെട്ടും ചേരുന്ന സന്ധിയില്‍, കീഴ്‌ഭാഗത്ത്‌ ഒരുജോഡി അവൃന്ത ഗ്രന്‌ഥികളുണ്ട്‌.
Inflorescence / Flower : പൂങ്കുലകള്‍ പാനിക്കിള്‍ സൈ്‌പക്കുകളാണ്‌; ഇളം വെളുപ്പുനിറത്തിലുളള പൂക്കള്‍.
Fruit and Seed : അസമമായ ചിറകുകളോട്‌ കൂടിയ, തവിട്ട്‌കലര്‍ന്ന ചുവപ്പു നിറത്തിലുളള കായ സമാറയാണ്‌, ഒറ്റ വിത്തുമാത്രം.

Ecology :

1200 മീറ്റര്‍വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളുടേയും അര്‍ദ്ധനിത്യഹരിത വനങ്ങളുടേയും അരികുകളിലോ തുറസ്സുകളിലോ വളരുന്നു.

Distribution :

ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ എല്ലായിടത്തും.

Literatures :

Nov. Pl. Sp. 383. 1821; Gamble, Fl. Madras 1: 465. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 172. 2004; Cook, Fl. Bombay 1: 480. 1902; Saldanha, Fl. Karnataka 2: 51. 1996.

Top of the Page