English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ഇലപൊഴിയും മരങ്ങള്‍. |
| Trunk & Bark : | പുറംതൊലി നരച്ചതും, ശലക്കങ്ങളോടു കൂടിയതുമാണ്; വെട്ട്പാടിന് ക്രീം നിറം. |
| Branches and Branchlets : | ഉപശാഖകള്‍ ഉരുണ്ടതും, അരോമിലവുമാണ്. |
| Exudates : | സ്രവം പാല്പോലെ വെളുത്തതാണ്. |
| Leaves : | ലഘുവായ ഇലകള്‍, സമ്മുഖമായി, അസമ ജോഡികളായി ഡെക്കുസേറ്റ് ക്രമത്തില്‍; ഇലഞെട്ട് 0.6 മുതല്‍ 2 സെ.മി വരെ നീളമുള്ളതും, കീഴറ്റത്ത് ഇറുകി നില്ക്കുന്ന ഒരു ചെറിയ പോള ഉള്ളതുമാണ്; പത്രഫലകത്തിന് 10 സെ.മി മുതല്‍ 25 സെ.മി വരെ നീളവും, 3 മുതല്‍ 8.5 സെ.മി വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘവൃത്താകാരവുമാണ്; പത്രാഗ്രം വാലോട് കൂടിയതും, പത്രാധാരം കൂര്‍ത്തതോ നേര്‍ത്തവസാനിക്കുന്ന ഡെക്കറന്റ് രീതിയിലോ ആണ്, അരികുകള്‍ അവിഭജിതമാണ്, ഏതാണ്ട് കടലാസു പോലത്തെ പ്രകൃതവും അരോമിലം; ദ്വിതീയ ഞരമ്പുകള്‍ 8 മുതല്‍ 15 വരെ ജോഡി; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്. |
| Inflorescence / Flower : | വെളുത്ത നിറത്തിലുള്ളതും, ഹൃദ്യസുഗന്ധമുള്ളതുമായ, പൂക്കള്‍ ഉച്ഛസ്ഥ സൈമുകളില്‍ ഉണ്ടാകുന്നു. |
| Fruit and Seed : | കായ്കള്‍, തോണിയുടെ ആകൃതിയിലുളള, ഓറഞ്ച്-മഞ്ഞ നിറത്തോടുകൂടിയ ഫോളിക്കിളുകളാണ്; അരിലോടുകൂടിയ ധാരാളം വിത്തുകളുാകും. |