സ്റ്റീരിയോസ്‌പര്‍മം കൊളൈസ്‌ Mabb. - ബിഗ്‌നോണിയേസി

Synonym : സ്റ്റീരിയോ സെപര്‍മം പെര്‍സോണാറ്റം (ഹാസ്‌ക്‌) ചാറ്റര്‍ജി; ബിഗ്‌നോണിയ കൊളൈസ്‌ ബുകാനന്‍-ഹാമില്‍ട്ടണ്‍ എക്‌സ്‌ ഡില്‍വ്‌, സ്റ്റീരിയോസെപര്‍മം ടെട്രാഗോണം ഡിസി.

Vernacular names : Malayalam: പാതിരി, പൂപ്പാതിരി, കരിങ്ങഴ.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 25 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതും, മിക്കവാറും വപ്രമൂലത്തോട്‌ കൂടിയതുമായ, ഇലപൊഴിക്കും വന്‍മരങ്ങള്‍.
Trunk & Bark : വിണ്ടുകീറിയ പുറംതൊലി, കടുത്ത തവിട്ട്‌ നിറം; വെട്ട്‌പാടിന്‌ ക്രീം നിറം.
Branches and Branchlets : ഉപശാഖകള്‍ ഉരുണ്ടുതും അരോമിലവും, ശ്വസനരന്ധ്രങ്ങളുളളതും.
Leaves : അസമപിച്ഛക, സമ്മുഖ, ഡെക്കുസേറ്റ്‌, ബഹുപത്രങ്ങള്‍, 60 സെ. മീ വരെ നീളം; ബഹുപത്രഅക്ഷത്തിന്‌ 6 സെ.മീ മുതല്‍ 16.5 സെ. മീ വരെ നീളം, ചാലോട്‌കൂടിയതും അരോമിലവുമാണ്‌; പത്രകങ്ങള്‍ 3 മുതല്‍ 5 വരെ ജോഡികള്‍, സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു, അറ്റത്തുളളത്‌ ഒറ്റയാണ്‌; പത്രകവൃന്തത്തിന്‌ 0.8 മുതല്‍ 1.5 സെ. മീ വരെ നീളം, ചാലോട്‌ കൂടിയതാണ്‌; പത്രകഫലത്തിന്‌ 5 സെ.മീ മുതല്‍ 15 സെ. മീ വരെ നീളവും 2.5 സെ.മീ മുതല്‍ 7.5 സെ. മീ വരെ വീതിയും, ദീര്‍ഘവൃത്താകാരം, പത്രാഗ്രം വാലോട്‌കൂടിയതാണ്‌ (വാലിന്‌ 1.5 സെ. മീ മുതല്‍ 4 സെ. മീ വരെ നീളം), പത്രാധാരം ആപ്പിന്റെ ആകൃതി മുതല്‍ അസമമോ ആണ്‌, അവിഭജിതം, കടലാസ്‌ പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ പരന്നാണിരിക്കുന്നത്‌; ദ്വിതീയ ഞരമ്പുകള്‍ 8 മുതല്‍ 10 വരെ ജോഡികള്‍, സാവധാനം വളഞ്ഞു പോകുന്നതുമാണ്‌; ത്രിതീയ ഞരമ്പുകള്‍ ലഘുവായി പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂങ്കുലകള്‍ വിശാലമായ ഉച്ഛസ്ഥ പാനിക്കിളുകളാണ്‌, അകത്ത്‌ മഞ്ഞ നിറത്തോടുകൂടിയ തവിട്ട്‌ ഊത നിറത്തിലുളള പൂക്കള്‍, ദളങ്ങള്‍ കമ്പിളി രോമങ്ങള്‍ പോലുളള രോമങ്ങള്‍ നിറഞ്ഞതാണ്‌.
Fruit and Seed : കായ ചതുഷ്‌കോണോടുകൂടിയതും വളഞ്ഞുപുളഞ്ഞതുമാണ്‌, 40 സെ. മീ വരെ നീളം; ചിറകുളള ധാരാളം വിത്തുകള്‍.

Ecology :

1200 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ ആര്‍ദ്രഇലപൊഴിയും വനങ്ങളില്‍ സാധാരണമായും, നിത്യഹരിതവനങ്ങളിലെ തുറസ്സുകളിലോ അരികുകളിലോ അവിടവിടെയായും വളരുന്നു.

Distribution :

ഇന്ത്യ, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രി മദ്ധ്യസഹ്യാദ്രി തെക്കന്‍മഹാരാഷ്‌ട്രന്‍ സഹ്യാദ്രി എന്നിവിടങ്ങളില്‍ വളരുന്നു.

Literatures :

Taxon 27: 553. 1979; Gamble, Fl. Madras 2: 998. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 335. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu) 322. 1990.

Top of the Page