സെമികാര്‍പസ്‌ ട്രാവന്‍കേറിക്ക Bedd. - അനാകാര്‍ഡിയേസി

Vernacular names : Malayalam: അവുകാരം

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍.
Trunk & Bark : വിണ്ടുകീറിയ പുറംതൊലി, പിങ്ക്‌ നിറത്തിലുള്ള വെട്ട്‌ പാട്‌.
Branches and Branchlets : അരോമിലവും ഉരുണ്ടതും ദൃഢവുമായ, ഉപശാഖകള്‍.
Exudates : കറുത്തസ്രവം
Leaves : ഇലകള്‍ ലഘുവും സര്‍പ്പിളാകൃതിയില്‍, ഏകാന്തരക്രമത്തില്‍ കമ്പുകളുടെ അറ്റത്ത്‌. കൂട്ടമായി അടുക്കിയിരിക്കുന്നു; ഇലഞെട്ടുകള്‍ 5 മുതല്‍ 8 സെ. മി. നീളമുള്ളതും, ദൃഢവും ഉരുണ്‍ണ്ടതും കീഴറ്റം വീര്‍ത്തതും, അരോമിലവുമാണ്‌; പത്രഫലകത്തിന്‌ 29 മുതല്‍ 60 സെ. മി. നീളവും 11 മുതല്‍ 17 സെ. മി. വീതിയും, വീതിയേറിയ അണ്‌ഢാകൃതിയും, അഗ്രം വൃത്താകൃതിയിലും പത്രാധാരം നിശിതവും അരികുകള്‍ അകത്തേക്ക്‌ മടങ്ങിയതും ചര്‍മ്മില പ്രകൃതവും അരോമിലവുമാണ്‌; മുഖ്യസിര മുകള്‍ഭാഗത്ത പരന്നും കീഴ്‌ഭാഗത്ത്‌ ദൃഢവുമാണ്‌; 14 മുതല്‍ 18 ജോഡി നേരെയുള്ളതും, വ്യക്തമായതും മുകള്‍ഭാഗത്ത്‌ ഉയര്‍ന്നും അരികുകള്‍ക്കടുത്ത്‌ വളഞ്ഞുമാണ്‌; തൃതീയഞരമ്പുകള്‍ ജാലികാവിന്യാസത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, അരോമിലമായ കക്ഷിയമോ ഉച്ഛസ്ഥമോ ആയ പാനിക്കിളുകളാണ്‌്‌, പൂക്കള്‍ ഏകലിംഗകളാണ്‌.
Fruit and Seed : ഒറ്റവിത്തുള്ള കായ മാംസളമായ ഹൈപ്പോകാര്‍പ്പിലുറച്ചിരിക്കുന്നു. 3 സെ. മി നീളമുള്ള, കറുത്ത, ചെരിഞ്ഞ ആയതാകാരത്തിലുള്ള അഭ്രകമാണ്‌.

Ecology :

600 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍, ഇടത്തരം ഉയരത്തിലുള്ള പ്രദേശങ്ങളിലെ, ആര്‍ദ്ര-നിത്യഹരിത വനങ്ങളില്‍ സാധാരണയായി മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരം; പാലക്കാട്‌ ഗാപ്പിന്‌ തെക്ക്‌, തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം വളരുന്നു.

Literatures :

Fl. Sylv. 2: 232. 1870; Gamble, Fl. Madras 1: 267. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 113. 2004

Top of the Page