ഫിയാന്തസ്‌ മലബാറിക്കസ്‌ Bedd. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 5 മീറ്റര്‍ വരെ ഉയരമുള്ള കുറ്റിച്ചെടികളായോ ചെറുമരങ്ങളായോ വളരുന്നു.
Branches and Branchlets : രോമിലമായ ഉപശാഖകള്‍
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ രുഭാഗത്ത്‌ മാത്രമായടുക്കിയിരിക്കുന്നു; ഏതാണ്ട്‌ ഉരുണ്ടതും, ദൃഢമായതും, രോമിലവുമായ ഇലഞെട്ടിന്‌ 0.7 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 10 മുതല്‍ 20 സെ.മീ. വരെ നീളവും 3 മുതല്‍ 6 സെ.മീ. വരെ വീതിയും, അപകുന്താകൃതിയും, വാലോടുകൂടിയ പത്രാഗ്രവും, ഏതാ്‌ ഹൃദയാകാരത്തിലുള്ള പത്രാധാരവും, തരംഗിതമായ അരികുകളും, നന്നേ ചെറുതായി രോമിലമായതോ ഉപ അരോമിലമായതോ ആയ കീഴ്‌ഭാഗവും, അരോമിലമായ മേല്‍ഭാഗവും ആണ്‌; ദ്വിതീയ ഞരമ്പുകള്‍ 8 മുതല്‍ 10 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ നേര്‍ത്തതും ലഘുവായി പെര്‍കറന്റും ആണ്‌.
Inflorescence / Flower : ഇലകള്‍ക്കെതിരായോ അപകക്ഷീയമായോ ക്രീം നിറത്തിലുള്ള പൂക്കള്‍ ഒറ്റക്കോ കൂട്ടമായോ ഉണ്ടാകുന്നു; കനത്ത രോമാവൃതമായ പൂഞെട്ടുകള്‍ക്ക്‌ 1 സെ.മീ. നീളമുണ്ടാകും.
Fruit and Seed : ഒന്നോ രാേ വിത്തോടുകൂടിയ, ചുവന്ന നിറത്തിലുള്ള സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

900 മീറ്റര്‍ വരെയുള്ള താഴ്‌ന്ന പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-വയനാടന്‍ തടംവരെയുള്ള തെക്കന്‍ സഹ്യാദ്രിയിലും മദ്ധ്യസഹ്യാദ്രിയിലും അപൂര്‍വ്വമായി വളരുന്നു.

Status :

കുറഞ്ഞ വംശനാശഭീഷണി: വംശനാശ ഭീഷണിയോടടുക്കുന്നു (ഐ. യു. സി. എന്‍., 2000).

Literatures :

Beddome, Icon. Pl. Ind. Or. 76. 1868-1974; Gamble, Fl. Madras 1: 17. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 19. 2004.

Top of the Page