ഓറോഫിയ തോംസോണി Bedd. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുള്ള ചെറുമരങ്ങളായോ വലിയ കുറ്റിച്ചെടിയായോ വളരുന്നു.
Branches and Branchlets : ഇളംശാഖകള്‍ കമ്പിളിരോമം പോലുള്ള രോമങ്ങള്‍ നിറഞ്ഞതാണ്‌.
Leaves : ഇലകള്‍ ലഘുവും ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്തുമാത്രമായി അടുക്കിയതുമാണ്‌; ഇലഞെട്ടിന്‌ 0.2 മുതല്‍ 0.5 സെ.മീ. വരെ നീളം; പത്രഫലകത്തിന്‌ 5 മുതല്‍ 6.5 സെ. മീ. വരെ നീളവും 2.5 മുതല്‍ 3.5 സെ.മീ. വരെ വീതിയും, ആകൃതി അണ്ഡാകാര-ദീര്‍ഘവൃത്താകാരം, പത്രാഗ്രം ചെറുവാലോട്‌ കൂടിയതും, പത്രാധാരം ആപ്പാകൃതിയിലും ആണ്‌, കീഴ്‌ഭാഗത്തെ മുഖ്യ സിരയൊഴിച്ച്‌ അരോമിലമാണ്‌; 6 ജോഡി നേര്‍ത്ത, ദ്വിതീയ ഞരമ്പുകള്‍ ഉണ്ട്‌; ത്രിതീയ ഞരമ്പുകള്‍ ജാലികാ വിന്യാസം തീര്‍ക്കുന്നു.
Inflorescence / Flower : ഒറ്റക്കായോ രണ്ടോ മൂന്നോ എണ്ണം ഒന്നിച്ചോ, കക്ഷങ്ങളില്‍ ഉണ്ടാകുന്ന പൂക്കള്‍ക്ക്‌ ക്രീം നിറമാണ്‌; പൂങ്കുല ഞെട്ടുകള്‍ പരുക്കന്‍ കുറ്റിരോമങ്ങളോടു കൂടിയതുമാണ്‌. പൂഞെട്ടുകള്‍ നന്നെ കുറിയതും നേര്‍ത്തതും രോമിലവുമാണ്‌.
Fruit and Seed : ഒന്നോ രണ്ടോ വിത്തോടു കൂടിയ, പട്ടാണി പയര്‍മണിപോലുള്ള സരസഫലങ്ങള്‍ കൂട്ടമായുണ്ടാകുന്നു.

Ecology :

600 മീറ്ററിനും 1000 മീറ്ററിനും മദ്ധ്യേ ഇടത്തരം ഉയരമുള്ളയിടങ്ങളില്‍ ആര്‍ദ്ര നിത്യ ഹരിത വനങ്ങളിലെ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയില്‍ (അഗസ്‌ത്യമല നിരകളിലും ആനമല നിരകളിലും) അപൂര്‍വ്വമായി മാത്രം വളരുന്നു.

Status :

വംശനാശ ഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000)

Literatures :

Trans. Linn. Soc. Lond. 20: 5. 1846; Gamble, Fl. Madras 1: 24. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 19. 2004.

Top of the Page