നോതോപീജിയ ബെഡോമി Gamble - അനാകാര്‍ഡിയേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 12 മീറ്ററോളം ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : നന്നായി വിണ്ടു കീറിയ പുറംതൊലി, വെട്ട്‌ പാട്‌ പിങ്ക്‌ കലര്‍ന്ന തവിട്ട്‌ നിറത്തിലായിരിക്കും.
Branches and Branchlets : നേര്‍ത്ത, ഉരുണ്ട അരോമിലമായ ഉപശാഖകള്‍.
Exudates : വൃത്തികെട്ട വെളുത്ത സ്രവം.
Leaves : ഇലകള്‍ ലഘുവും, വര്‍ത്തുളമായി, ഏകാന്തര ക്രമത്തിലുള്ളതും; ഇലഞെട്ട്‌ 0.6 മുതല്‍ 1.5 സെ.മീ. വരെ നീളമുള്ളതും അരോമിലവുമാണ്‌; പത്രഫലകത്തിന്‌ 6 മുതല്‍ 16 സെ.മീ. നീളവും 1.2 മുതല്‍ 4.5 സെ.മീ. വരെ വീതിയും വീതി കുറഞ്ഞ ദീര്‍ഘവൃത്താകാര-ആയതാകാരം മുതല്‍ നേര്‍ത്ത ആയതാകാരവും നീണ്ട വാലോടുകൂടിയ അറ്റത്തോടും നിശിതമോ നേര്‍ത്തവസാനിക്കുന്ന പത്രാധാരത്തോട്‌ കൂടിയതുമാണ്‌; അരികുകള്‍ തരംഗിതമാണ്‌. കടലാസുപോലത്തെ പ്രകൃതം, അരോമിലം, കീഴ്‌ഭാഗത്ത്‌ നീലിമ കലര്‍ന്ന നരച്ച നിറം; മുഖ്യസിര മുകള്‍ഭാഗത്ത്‌ ഉയര്‍ന്ന്‌ നില്‍ക്കുന്നതാണ്‌; 14 മുതല്‍ 20 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, മധ്യമ കോണ്‍ തീര്‍ക്കുന്നതും സമാന്തരവുമാണ്‌; ത്രിതീയ ഞരമ്പുകള്‍ ലഘുവായി പെര്‍കറന്റ്‌ ആണ്‌.
Inflorescence / Flower : പൂങ്കുലകള്‍ കക്ഷങ്ങളിലുണ്ടാകുന്ന റസീമുകളാണ്‌, ചിലപ്പോള്‍ ശാഖിത റസീമുകളായും ഉണ്ടാകുന്നു; പൂക്കള്‍ ഏകലിംഗികളാണ്‌.
Fruit and Seed : അഭ്രകം പരന്നിരിക്കുന്നതും, ഒറ്റ വിത്തോടു കൂടിയതുമാണ്‌.

Ecology :

താഴ്‌ന്നയിടങ്ങളിലേയും ഇടത്തരം ഉയരമുള്ളിടങ്ങളിലേയും അര്‍ദ്ധനിത്യ ഹരിത വനങ്ങളിലും നിത്യ ഹരിതവനങ്ങളിലും 1110 മീറ്റര്‍ ഉയരം വരെയുള്ളിടങ്ങളിലെ ദ്വിതീയ ആര്‍ദ്ര ഇലപൊഴിയും കാടുകളിലും അടിത്തട്ട്‌ മരമായി വളരുന്നു.

Distribution :

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രി മുതല്‍ മധ്യ സഹ്യാദ്രി വരെ.

Status :

1970 ല്‍ എല്ലിസും ചന്ദ്രബോസും ചേര്‍ന്ന്‌ (ബുള്ളറ്റിന്‍ ഓഫ്‌ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ 12: 257. 1970) നോതോപിജീയ ബെഡോമിയുടെ ഒരു പുതിയ ഇനം കണ്ടെത്തി, `വയനാഡിക്ക' എന്നു പേരിട്ടു. ഈ ഇനം മുഖ്യയിനത്തില്‍ നിന്നും, ചെറിയ പൂക്കളായതുകൊണ്ടും (2 മില്ലീമീറ്റര്‍ നീളവും 2 മില്ലീ മീറ്റര്‍ വീതിയും), അരോമിലമായ, കേസരത്തേക്കാള്‍ ചെറുതായ കേസര തന്തുവുള്ളത്‌ കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത്‌ തെക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രമുള്ള, വംശനാശ ഭീഷണി നേരിടുന്ന സ്ഥാനിക സസ്യമാണ്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Fl. Pres. Madras 1: 265. 1918; Gamble, Fl. Madras 1: 265. 1997 (re. ed); Saldanha, Fl. Karnataka 2: 207. 1996; Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 112. 2004; Keshava Murthy and Yoganarasimhan, Fl. Coorg (Kodagu)125. 1990.

Top of the Page