നിയോലിറ്റ്‌സിയ സേക്രോബിക്കുലാറ്റ (Meisner) Gamble - ലോറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 16 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ശ്വസനരന്ധ്രങ്ങളുളള, ഇളം തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഓറഞ്ച്‌ കുത്തുകളുളള ക്രീം നിറമാണ്‌.
Branches and Branchlets : അരോമിലമായ, ഉരുണ്ട, ഇളംഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയതാണ്‌; ഛേദത്തില്‍, ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന, അരോമിലമായ ഇലഞെട്ടിന്‌ 3 (6 വരെ) സെ.മീ നീളം; പത്രഫലകത്തിന്‌ 7.5 സെ.മീ തൊട്ട്‌ 13 സെ.മീ വരെ നീളവും 3.5 സെ.മീ തൊട്ട്‌ 5.5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തീയ- അണ്‌ഡാകാരമോ, വീതിയേറിയ ദീര്‍ഘവൃത്താകൃതിയോ ആണ്‌, പത്രാഗ്രം നിശിത ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതമായ വിധത്തില്‍ നേര്‍ത്തവസാനിക്കുന്നതോ ആണ്‌, അരോമിലം, കീഴെ നീലരാശി കലര്‍ന്നതാണ്‌, മുകളില്‍ ചെറുകുഴികള്‍ നിറഞ്ഞതാണ്‌, ചര്‍മ്മില പ്രകൃതം; ആധാരത്തിന്‌ തൊട്ട്‌ മുകളില്‍ നിന്നും പുറപ്പെടുന്ന 3 ഞരമ്പുകളുണ്ട്‌, ഏതാണ്ട്‌ 3 ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്‌; വിദൂരപെര്‍കറന്റ്‌ വിധത്തിലുളള ത്രിതീയ ഞരമ്പുകള്‍; മറ്റ്‌ ചെറ്‌ ഞരമ്പുകള്‍ അടുത്ത ജാലിതമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ കൂട്ടങ്ങളായി ഉണ്ടാകുന്നു ഛത്രമഞ്‌ജരികളാണ്‌.
Fruit and Seed : ഒറ്റ വിത്തുളള കായ, സംയോജിതമായ ഫലപരിദളമുളള, 1 സെ.മീ വരെ കൂറുകേയുളള, ഗോളാകാര ബെറിയാണ്‌.

Ecology :

1000 മീറ്ററിനും 2400 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ അവിടവിടെയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും നീലഗിരിയിലും കാണപ്പെടുന്നു.

Literatures :

Gamble, Fl. Madras 2: 1240. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 400. 2004; Saldanha, Fl. Karnataka 1: 70. 1996.

Top of the Page