മിലിയുസ വൈറ്റിയാന J.Hk. & Thoms. - അനോനേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരമുള്ള ചെറുമരങ്ങള്‍.
Branches and Branchlets : ഉപശാഖകള്‍ നേര്‍ത്തതും, രോമിലവുമാണ്‌.
Leaves : ഇലകള്‍ ലഘുവും, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുവശത്ത്‌ മാത്രമായടുക്കിയിരിക്കുന്നതുമാണ്‌; രോമിലമായ ഇലഞെട്ടിന്‌ 0.25 സെ.മീ. നീളം, പത്രഫലകത്തിന്‌ 4 മുതല്‍ 10 സെ.മീ. വരെ നീളവും 1.5 മുതല്‍ 2.5 സെ.മീ. വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘായത-ദീര്‍ഘവൃത്താകാരം തൊട്ട്‌ കുന്താകാരവുമാണ്‌, ദീര്‍ഘാഗ്രവും, ആധാരം വൃത്താകാരമോ-നിശിതമോ ആണ്‌, അവിഭജിതമായ അരികുകള്‍; കടലാസ്‌ പോലത്തെ പ്രകൃതം; മുകളില്‍ രോമിലമായ മുഖ്യസിര; 5 മുതല്‍ 7 വരെ ജോഡി നേര്‍ത്ത, ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : പിങ്ക്‌ നിറത്തിലുള്ള പൂക്കള്‍ കക്ഷങ്ങളില്‍ ഒറ്റക്കായുാകുന്നു; അരോമിലമായ പൂഞെട്ടുകള്‍ക്ക്‌ 1.5 മുതല്‍ 2.5 സെ.മീ. വരെ നീളം.
Fruit and Seed : ഒന്നോ രണ്ടോ വിത്തുള്ളതും, 1.2 സെ.മീ. നീളമുള്ളതും ദീര്‍ഘായതാകാരം മുതല്‍ ഗോളാകാരമോ ആയ, നീണ്ട തണ്ടുള്ള സരസഫലങ്ങള്‍ കൂട്ടമായുാകുന്നു.

Ecology :

700 മീറ്ററിനും 1500 മീറ്ററിനും ഇടയിലുള്ള പ്രദേശങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമലനിരകള്‍, വരുഷനാട്‌ മലകള്‍, നീലഗിരി മലകള്‍, കൂര്‍ഗ്‌ മേഖല, തെക്കന്‍ മലനാട്‌ എന്നിവിടങ്ങളിലെ കിഴക്കന്‍ ചരിവുകളില്‍ മാത്രം വളരുന്നു.

Literatures :

Hooker and Thomson, Fl. Ind. 149. 1855; Gamble, Fl. Madras 1: 21. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 18. 2004.

Top of the Page