മൈക്രോട്രോപിസ്‌ സ്റ്റോക്‌സി Gamble - സെലാസ്‌ട്രേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 8 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന, ചെറുമരങ്ങള്‍
Branches and Branchlets : ഊത-തവിട്ടുനിറത്തിലുള്ള, അരോമിലമായ, ഉരു ഉപശാഖകള്‍.
Leaves : സമ്മുഖ ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.7 സെ.മീ മുതല്‍ 1.3 സെ.മി വരെ നീളം; പത്രഫലകത്തിന്‌ 7.5 സെ.മി മുതല്‍ 15 സെ.മി വരെ നീളവും 2.5 സെ.മി മുതല്‍ 6.5 സെ. മി വരെ വീതിയും, ദീര്‍ഘവൃത്തീയം തൊട്ട്‌ അപകുന്താകാരം വരെ, കൂര്‍ത്ത പത്രാഗ്രവും, കൂര്‍ത്തതുതൊട്ട്‌ ആപ്പാകൃതിവരെയുള്ള പത്രാധാരം, അകത്തോട്ട്‌ വളഞ്ഞ അരികുകള്‍, ചര്‍മ്മില പ്രകൃതം; മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യസിര; കീഴ്‌ഭാഗത്ത്‌ ഏറെ വ്യക്തമായിരിക്കുന്ന, 9 മുതല്‍ 11 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍, ഇവ സമാന്തരമായി പോയി അരികുകള്‍ക്കടുത്ത്‌ വളയം തീര്‍ക്കുന്നു; അഡ്‌മിഡിയലി റാമിഫൈഡ്‌ രീതിയിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ കക്ഷങ്ങളില്‍, അവൃന്ത കൂട്ടങ്ങളായുാകുന്നു.
Fruit and Seed : കായ 1.5 സെ.മീ മുതല്‍ 2 സെ.മി വരെ നീളമുള്ള, ആയതാകാരത്തിലുള്ള കാപ്‌സ്യൂള്‍ ആണ്‌; ഒറ്റവിത്തുമാത്രം.

Ecology :

300 മീറ്ററിനും 1500 മീറ്ററിനം ഇടയില്‍, താഴ്‌ന്നതും ഇടത്തരം ഉയരമുള്ളതുമായ ആര്‍ദ്രനിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമ ഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം കാണപ്പെടുന്നു.

Literatures :

Kew Bull. 1916: 132; Gamble, Fl. Madras 1: 206. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 97. 2004.

Top of the Page