മെമസിലോണ്‍ ടാല്‍ബോട്ടിയാനം Brandis - മെലാസ്റ്റോമറ്റേസി

Vernacular names : Tamil: കങ്കണ്‍ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ചപ്പാലു

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 8 മീറ്റര്‍ ഉയരമുളള മരങ്ങള്‍.
Trunk & Bark : നന്നായി, സൂക്ഷ്‌മമായി വിണ്ടുകീറിയ, നരച്ച നിറത്തിലുളള പുറംതൊലി.
Branches and Branchlets : അരോമിലമായ, ഉപഗോളാകാര, ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളവും 1.8 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി ദീര്‍ഘവൃത്തമോ, ദീര്‍ഘവൃത്തീയ-കുന്താകാരമോ ആവാം, പത്രാഗ്രം നേര്‍ത്ത ദീര്‍ഘാഗ്രമാണ്‌, പത്രാധാരം നിശിതം തൊട്ട്‌ നേര്‍ത്തവസാനിക്കുന്നതുവരെയാവാം, അരികുകള്‍ അവിഭജിതമാണ്‌, കനംകുറഞ്ഞ ചര്‍മ്മില പ്രകൃതം; ഉണങ്ങുമ്പോള്‍ റൂഗോസ്‌-രോമിലമായ ഒലീവ്‌ പച്ചയോ മഞ്ഞനിറമോ ആണ്‌; മുഖ്യസിര മുകളില്‍ ചെറുതായി ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌; ത്രിതീയ ഞരമ്പുകളും അപ്രസക്തമാണ്‌.
Inflorescence / Flower : നീല പൂക്കള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ ചെറുതണ്ടുളള കൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, മൂക്കുമ്പോള്‍ മഞ്ഞയാകുന്ന, 0.8 സെ.മീ വരെ കുറുകേയുളള ബെറിയാണ്‌.

Ecology :

സാധാരണയായി 1000 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, ആര്‍ദ്ര നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി സാധാരണയായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-കൂടുതലായും മധ്യ സഹ്യാദ്രിയിലും തെക്കന്‍ മഹാരാഷ്‌ട്രന്‍ സഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

Talbot, Bombay List. ed. 2. Append. 1902 & Indian Trees 336. 1906; Gamble, Fl. Madras 1: 503. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 182. 2004; Saldanha, Fl. Karnataka 2: 40. 1996.

Top of the Page