മെമിസിലോണ്‍ റാണ്ടേറിയാന SM & MR Almeida - മെലാസ്റ്റോമറ്റേസി

Synonym : മെമിസിലോണ്‍ മലബാറിക്കം (ക്ലാര്‍ക്ക്‌) കോഗ്ന. മെമിസിലോണ്‍ ആംപ്ലെക്‌സികോളെ റോക്‌സ്‌ബര്‍ഗ്‌ വറൈറ്റി മലബാറിക്ക ക്ലാര്‍ക്ക്‌.

Vernacular names : Tamil: കന്യാവ, മലംതെറ്റി, പെരുങ്കക്ക, വാച്ചി.Malayalam: കന്നാവ്‌, കന്യാവ്‌, കാശാവ്‌, കാശാവ, കായാവ്‌ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ദൊഡ്ഡനെക്കാരെ, ലോകുണ്ടി, മുണ്ടി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : അവൃന്തമോ ഉപഅവൃന്തമോ ആയ ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; പത്രഫലകത്തിന്‌ 5 സെ.മീ മുതല്‍ 13 സെ.മീ വരെ നീളവും 25 സെ.മീ മുതല്‍ 5.5 സെ.മീ വരെ വീതിയും, ആകൃതി അണ്‌ഡാകാരം തൊട്ട്‌ അണ്‌ഡാകാര-കുന്താകാരം വരെയാണ്‌, പത്രാഗ്രം നിശിതമോ ഉപകോണാകാരമോ ആണ്‌, പത്രാധാരം വൃത്താകാരം തൊട്ട്‌ ഉപഹൃദയാകാരം വരെയാണ്‌, അരികുകള്‍ അവിഭജിതമാണ്‌, കനത്തില്‍ ചര്‍മ്മില പ്രകൃതം; മുഖ്യസിര മുകളില്‍ ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകളും ത്രിതീയ ഞരമ്പുകളും അപ്രസക്തമോ ഉണങ്ങുമ്പോള്‍ ആദ്യത്തേത്‌ അല്‍പം ദൃശ്യമാകുന്നതോ ആണ്‌.
Inflorescence / Flower : നീലപ്പൂക്കള്‍, കൂട്ടമായോ ഒറ്റയായോ, വളരെ കുറിയ തണ്ടുളള സൈമുകളിലോ, സാധാരണയായി പാര്‍ശ്വസ്ഥ മുഴപ്പുകളില്‍ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റ വിത്തുളള കായ, ഗോളാകാര ബെറിയാണ്‌.

Ecology :

2400 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ, നിത്യഹരിത വനങ്ങളില്‍, സാധാരണയായി കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

J. Bombay Nat. Hist. Soc., 85: 521; DC Manogr. Phan. 7: 1148. 1891; Gamble, Fl. Madras 1: 505. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 182. 2004; Saldanha, Fl. Karnataka 2: 39. 1996.

Top of the Page