English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | ഏതാണ്ട് 5 മീറ്റര്‍ ഉയരമുളള ചെറുമരങ്ങള്‍. |
| Branches and Branchlets : | അരോമിലമായ, ഉരുണ്ട ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ് ക്രമത്തിലാണ്; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ, ദൃഢമായ ഇലഞെട്ടിന് 0.7 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന് 13 സെ.മീ മുതല്‍ 16 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, കുന്താകൃതിയുമാണ്, പത്രാഗ്രം മുനപ്പില്ലാത്ത ദീര്ഘാഗ്രമായി നേര്‍ത്തു വരുന്നതാണ്; പത്രാധാരം നിശിതമാണ്, അരികുകള്‍ അവിഭജിതം, ചര്‍മ്മില പ്രകൃതം, അരോമിലമാണ്; മുഖ്യസിര മുകളില്‍ അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ്; വിദൂരത്തില്‍ സമാന്തരമായിപ്പോയി അന്തര്സീമാന്ത സിരകളുമായി ചേരുന്ന, ഏതാണ്ട് 20 ജോഡി ദ്വീതീയ ഞരമ്പുകളുണ്ട്; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്. |
| Inflorescence / Flower : | പ്രബലമായ ഡിസ്ക് റേയുളള, ഊതനിറത്തിലുളള ഏതാണ്ട് അവൃന്തമായ പൂക്കള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ കൂട്ടങ്ങളിലുണ്ടാകുന്നു. |
| Fruit and Seed : | കായ ഒറ്റവിത്തുളള ബെറിയാണ്. |