മെമിസിലോണ്‍ അങ്കുസ്റ്റിഫോളിയം Wt. - മെലാസ്റ്റോമറ്റേസി

Vernacular names : Malayalam: ആറ്റുകനല

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : ഏതാണ്ട്‌ 4 മീറ്റര്‍ ഉയരമുളള, പടര്‍ന്നുനില്‍ക്കുന്ന കുറ്റിച്ചെടികളായോ ചെറുമരങ്ങളായോ വളരുന്നു.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള, അരോമിലമായ ഇലഞെട്ടിന്‌ 0.3 സെ.മീ മുതല്‍ 0.4 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 3 സെ.മീ മുതല്‍ 9.5 സെ.മീ വരെ നീളവും 0.5 സെ.മീ മുതല്‍ 1.9 സെ.മീ വരെ വീതിയും, ആകൃതി വീതികുറഞ്ഞ-ദീര്‍ഘവൃത്തം തൊട്ട്‌ രേഖീയ-കുന്താകാരം വരെയാകാം, പത്രാഗ്രം നിശിതമാണ്‌, പത്രാധാരം നീണ്ടുനേര്‍ത്താണ്‌, അരികുകള്‍ അവിഭജിതമാണ്‌, അരോമിലം, ചര്‍മ്മില പ്രകൃതം; അന്തര്‍ സീമാന്ത സിരകളോടുകൂടിയ മുഖ്യസിര മുകളില്‍ അല്‍പ്പം ചാലുളളതാണ്‌; ദ്വിതീയ ഞരമ്പുകളും ത്രിതീയ ഞരമ്പുകളും അപ്രസക്തമാണ്‌.
Inflorescence / Flower : നീലനിറത്തിലുളള പൂക്കള്‍, കക്ഷീയ ഛത്രമഞ്‌ജരികളില്‍ ഉണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, 0.7 സെ.മീ കുറുകേയുളള, കറുപ്പ്‌ കലര്‍ന്ന ഊതനിറത്തിലുള്ള, ഗോളാകാര ബെറിയാണ്‌.

Ecology :

300 മീറ്റര്‍വരെ വളരെ താഴ്‌ന്ന ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളിലെ പുഴയോരങ്ങളിലും അരുവിയോരങ്ങളിലും വളരുന്നു.

Distribution :

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയില്‍ അപൂര്‍വ്വമാണ്‌.

Literatures :

Wight, Ic. t. 276. 1840; Gamble, Fl. Madras 1: 504. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 181. 2004. Saldanha, Fl. Karnataka 2: 39. 1996.

Top of the Page