English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 5 മീറ്റര്‍ വരെ ഉയരമുള്ള മരങ്ങള്‍. |
| Trunk & Bark : | ശ്വസനരന്ധ്രങ്ങളുള്ള, ചാര നിറത്തിലുള്ള പുറംതൊലി. |
| Branches and Branchlets : | നക്ഷത്രാകാര രോമങ്ങള്‍ കനത്തില്‍ നിറഞ്ഞ, ഉരുണ്ട ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, സമ്മുഖമോ ഉപസമ്മുഖമോ ആയ ഡെക്കുസേറ്റ് ക്രമത്തിലുള്ളതാണ്; എളുപ്പത്തില്‍ ഇളകിപ്പോകുന്ന അനുപര്‍ണ്ണങ്ങള്‍, നക്ഷത്രാകാര രോമിലമായതും, രണ്ടുറ്റവും വീര്‍ത്തതും, ഛേദത്തില്‍ ഒരു ഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുള്ള ഇലഞെട്ടിന് 1 സെ.മീ. മുതല്‍ 5 സെ.മീ. വരെ നീളം, പത്രഫലകത്തിന് 10.5 സെ.മീ മുതല്‍ 23 സെ.മീ. വരെ നീളവും 5.3 സെ.മീ മുതല്‍ 13 സെ.മീ വരെ വീതിയും, അണ്‌ഡാകൃതിയുമാണ്, പത്രാഗ്രം നിശിത ദീര്‍ഘാഗ്രമാണ്, പത്രാധാരം വൃത്താകാരത്തിലാണ്, അരികുകള്‍ അവിഭജിതമോ ലഘുവായി സിനുവേറ്റോ ആണ്, കീഴെ മഞ്ഞ ഗ്രന്ഥികള്‍ നിറഞ്ഞതാണ്, പത്രാധാരത്തില്‍ 3 ഞരമ്പുകളാണ്; ഏതാണ്ട് 6 ജോഡി ദ്വിതീയ ഞരമ്പുകളുണ്ട്; ത്രിതീയ ഞരമ്പുകള്‍ തിരശ്ചീന പെര്‍കറന്റ് വിധത്തിലാണ്. |
| Inflorescence / Flower : | കക്ഷ്യ സ്‌പൈക്കുകളിലുണ്ടാകുന്ന പൂക്കള്‍ ഏകലിംഗികളാണ്. |
| Fruit and Seed : | 3 വീതം തവിട്ട് നിറത്തിലുള്ള വിത്തുകളുള്ള കായ, ചെറുതായി നക്ഷത്രാകാര രോമിലമായ, 3 ഭാഗങ്ങളുള്ള കാപ്‌സ്യൂള്‍ ആണ്. |