മകരങ്ക പെല്‍റ്റേറ്റ (Roxb.) Mueller - യൂഫോര്‍ബിയേസി

Synonym : ഒസിറിസ്‌ പെല്‍റ്റേറ്റ റോക്‌സ്‌ബര്‍ഗ്‌; മകരങ്ക ടൊമെന്റോസ വൈറ്റ്‌.

Vernacular names : Tamil: വട്ടക്കണ്ണി, വട്ടത്താമരൈMalayalam: പൊട്ടണി, തൊടുകണ്ണി, ഉപ്പില, വട്ട, വട്ടക്കണ്ണി.ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: ഉപ്ലിജെEnglish: മകരങ്ക

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ചെറിയ ശ്വസനരന്ധ്രങ്ങളുളള, തവിട്ട്‌നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ചുവപ്പു നിറം.
Branches and Branchlets : നീലരാശി കലര്‍ന്ന, ഉപഅരോമിലമായ, ദൃഢമായ ഉപശാഖകള്‍.
Exudates : ശാഖകളുടെയും ഉപശാഖകളുടെയും മുറിവില്‍നിന്നും കൊഴുത്ത ചുവന്ന സ്രവം പുറത്തുവരുന്നു.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, സര്‍പ്പിളമായടുക്കിയിരിക്കുന്നു; കുന്താകാരത്തില്‍, 1.2 സെ.മീ നീളമുളള, എളുപ്പം കൊഴിഞ്ഞ്‌പോകുന്ന അനുപര്‍ണ്ണങ്ങള്‍; കീഴറ്റം വീര്‍ത്ത്‌, ഉപഅരോമിലമായ, ഉരുണ്ട ഇലഞെട്ടിന്‌ 7 സെ.മീ മുതല്‍ 2.6 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 13 സെ.മീ മുതല്‍ 32 സെ.മീ വരെ നീളവും 8 സെ.മീ മുതല്‍ 18 സെ.മീ വരെ വീതിയും, വ്യക്തമായും പെല്‍ട്ടേറ്റുമാണ്‌, ആകൃതി അണ്‌ഡാകാരം തൊട്ട്‌ വൃത്താകാരം വരെയുമാണ്‌, പത്രാഗ്രം ദീര്‍ഘമോ ചിലപ്പോള്‍ നിശിതമോ ആവാം, ഉപചര്‍മ്മില പ്രകൃതം, മുകളില്‍ അരോമിലമാണ്‌, കീഴെ നനുത്ത രോമിലവും കൊഴുത്ത മഞ്ഞസ്രവമുളള ഗ്രന്ഥികളുളളതുമാണ്‌; മധ്യത്തില്‍ നിന്നും പ്രസരിക്കുന്ന 10 വരെ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, ഡയീഷ്യസും; പൂങ്കുലകള്‍ നേേെരയുളള ശാഖകളുളള കക്ഷീയ പാനിക്കിളുകളാണ്‌, അഗ്രഗ്രന്ഥിയുളള ദന്തങ്ങളോടുകൂടിയ സഹപത്രങ്ങള്‍ക്ക്‌ വീതിയേറിയ അണ്‌ഡാകൃതിയാണ്‌; ആണ്‍പൂക്കള്‍ ഓരോ സഹപത്രത്തിലും കൂട്ടമായുണ്ടാകുന്നു; പെണ്‍പൂക്കള്‍ ഓരോ സഹപത്രത്തിലും കു
Fruit and Seed : ഓരോ അറയിലും ഓരോ ഗോളാകാര വിത്തുളള കായ, ഒന്നോ രണ്ടോ അറയുളളതും ഗ്രന്ഥികള്‍ നിറഞ്ഞ ശല്‌ക്കങ്ങളാല്‍ പൊതിയപ്പെട്ട ഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

നിത്യഹരിതവനങ്ങളിലെ തുറസ്സുകളിലെ സാധാരണ സൂര്യസ്‌നേഹിയായ മരമാണിത്‌.

Distribution :

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തിലെമ്പാടും.

Literatures :

de Candolle, Prodr. 15 (2): 1010. 1866; Gamble, Fl. Madras 2: 1326. 1993 (re.ed.); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 421. 2004; Saldanha, Fl. Karnataka 2: 150. 1996.

Top of the Page