ലിറ്റ്‌സിയ മൈസോരെന്‍സിസ്‌ Gamble - ഠലാറേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 5 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : മിനുസമുളള, ചാരകലര്‍ന്ന തവിട്ട്‌ നിറത്തിലുളള പുറംതൊലി; വെട്ട്‌പാടിന്‌ ഇളം ഓറഞ്ച്‌ നിറം.
Branches and Branchlets : അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍ തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയതാണ്‌; ഛേദത്തില്‍ ഒരുഭാഗം പരന്നും മറുഭാഗം ഉരുണ്ടുമിരിക്കുന്ന ഘടനയുളള അരോമിലമായ ഇലഞെട്ടിന്‌ 0.5 സെ.മീ മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന്‌ 6.5 സെ.മീ മുതല്‍ 12.5 സെ.മീ വരെ നീളവും 1.5 സെ.മീ മുതല്‍ 3 സെ.മീ വരെ വീതിയും, ആകൃതി രേഖീയ കുന്താകാരം തൊട്ട്‌ രേഖീയ ദീര്‍ഘവൃത്താകാരം വരെയാകാം, പത്രാഗ്രം വീതികുറഞ്ഞ നിശിതാഗ്രം തൊട്ട്‌ സാവധാനം ദീര്‍ഘാഗ്രമാകുന്നതുമാണ്‌, പത്രാഗ്രം വീതികുറഞ്ഞ നിശിതാഗ്രമാണ്‌, അരികുകള്‍ അവിഭജിതമാണ്‌, അരോമിലമാണ്‌, നീലരാശി കലര്‍ന്ന കീഴ്‌ഭാഗം; മുഖ്യസിര മുകളില്‍ ഒരല്‍പ്പം ഉയര്‍ന്നതാണ്‌; നേര്‍ത്ത 6 ഓ 7 ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : ഏകലിംഗികളായ പൂക്കള്‍, കക്ഷീയമോ പാര്‍ശ്വസ്ഥമോ ആയ അവൃന്തമോ ചെറുതണ്ടുളളതോ ആയ, ഛത്രമഞ്‌ജരികൂട്ടങ്ങളായുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, വികസിതമായ പരിദളക്കപ്പിനകത്ത്‌ ഉറച്ചിരിക്കുന്ന ദീര്‍ഘഗോളാകാര ബെറിയാണ്‌.

Ecology :

200 മീറ്ററിനും 1800 മീറ്ററിനും ഇടയില്‍ താഴ്‌ന്നതു തൊട്ട്‌ ഉയര്‍ന്ന ഉയരമുളളയിടങ്ങളിലെ വരെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Status :

അപൂര്‍വ്വമാണ്‌ & വംശനാശ ഭീഷണിയുളളതും (അഹമദുളള & നായര്‍, 1987)

Literatures :

Gamble, Bull. Misc. Inform. Kew 1925: 130. 1925; Gamble, Fl. Madras 2: 1236. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 399. 2004; Saldanha, Fl. Karnataka 1: 69. 1996.

Top of the Page