കിങ്ങിയോഡെന്‍ഡ്രോണ്‍ പിന്നാറ്റം (Roxb. ex DC) Harms - സിസാല്‍പിനിയേസി

Synonym : ഹാര്‍വിക്കിയ പിന്നാറ്റ റോക്‌സ്‌ബര്‍ഗ്‌ എക്‌സ്‌ ഡിസി

Vernacular names : Malayalam: ചുക്കണ്ണ പയിനി, എണ്ണപ്പയിന്‍, കിയാവ്‌, കൊടപാല, കുളവ്‌, ചുരുളി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ഇളകിപ്പോകുന്ന ചാര കലര്‍ന്ന വെളുപ്പ്‌ നിറത്തിലുള്ള പുറംതൊലി; വെട്ടുപാടിന്‌ പിങ്ക്‌ നിറം.
Branches and Branchlets : ഉപശാഖകള്‍ നേര്‍ത്തതും, ഉരുതും, അരോമിലവുമാണ്‌.
Exudates : തടിയിലെ മുറിവില്‍ നിന്നും എണ്ണമയമായ റെസിന്‍ സ്രവിക്കുന്നു.
Leaves : തിന്റെ രുഭാഗത്തു മാത്രമായടുക്കിയ വിധത്തില്‍, ഏകാന്തരക്രമത്തിലുള്ള, അസമപിച്ഛക ബഹുപത്രങ്ങള്‍; വേഗം കൊഴിഞഅഞുപോകുന്ന അനുപര്‍ണ്ണങ്ങള്‍ സെ.മി മുതല്‍ 10 സെ.മി വരെ നീളമുള്ളതും, ഉരുതും, പര്‍വ്വഗ്രന്ഥിയോടുകൂടിയതും ആയ ബഹുപത്രാക്ഷം; പത്രാകാക്ഷത്തിന്‌ 0.3 സെ. മി മുതല്‍ 0.7 സെ.മി വരെ നീളവും, അറ്റത്തുള്ള പത്രകാധാരത്തിനുടുത്തായി ചെറിയ ഗ്രന്ഥിപോലുള്ള ഘടനയോട്‌ കൂടിയതും; പത്രകങ്ങള്‍ 4 മുതല്‍ 7 വരെ ജോഡികള്‍, ഏകാന്തരക്രമത്തില്‍, പത്രഫലകത്തിന്‌ 45 മുതല്‍ 9 സെ.മി വരെ നീളവും 1.7സെ.മി മുതല്‍ 4.5 സെ.മി വരെ വീതിയും അസമ-അരികുകള്‍ രൂപമോ വീതികുറഞ്ഞ അണ്ഡാകാര-ദീര്‍ഘവൃത്താകാരം മുതല്‍ വീതികുറഞ്ഞ ആയതാകാരം വരെയും, പത്രാഗ്രം നീ വാലോട്‌ കൂടിയതും, പത്രാധാരം വൃത്താകാരത്തിലോ കൂര്‍ത്തതോ ആണ്‌, അവിഭദിതം, കടലാസ്‌ പോലത്തെ പ്രകൃതം, അസ്‌പഷ്‌ടമായി പെല്ലൂസിഡ്‌ കുത്തുകളോട്‌ കൂടിയതും; ചെറുതായി ഉയര്‍ന്നുനില്‍ക്കുന്ന മുഖ്യസിര; ഏതാ്‌ 10 ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : പാനിക്കിള്‍ റസീം പൂങ്കുലകള്‍; ധാരാളം, ചെറിയ വെളുത്ത പൂക്കള്‍.
Fruit and Seed : കായ 35 സെ.മി വെരെ നീളവും 3 സെ.മി വരെ വീതിയുമുള്ള, തിനോടടുത്ത്‌ പരന്നതും, കൊക്കോടുകൂടിയതുമായ. ദീര്‍ഘ ഗോളാകാരമോ ആയതാകാരമോ ഉള്ള ചര്‍മ്മില പോഡുകള്‍ ആണ്‌; പരന്ന ഒറ്റ വിത്തുമാത്രം.

Ecology :

900 മീറ്റര്‍ വരെ, താഴ്‌ന്ന ഉയരമുള്ളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിത വനങ്ങളിലെ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മാവദ്ധ്യസഹ്യാദ്രിയിലും (കൂര്‍ഗ്‌ മേഖല വരെ) മാത്രം.

Literatures :

Engler & Prantl, Nat. Pflanzenf. 1: 194. 1897; Gamble, Fl. Madras 1: 412. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 156. 2004; Saldanha, Fl. Karnataka 1: 391. 1996.

Top of the Page