ഹോപിയ റകോഫ്‌ളോയിയ Dyer - ഡിപ്‌റ്റെറോകാര്‍പസി

Vernacular names : Tamil: കരുന്‍കൊങ്ങ്‌Malayalam: കല്ലാല്‍, കല്ല്‌, നാടുവാഴികൊങ്ങ്‌, നാടുവാഴിപ്പൊങ്ങ്‌, നായികമ്പകം, വെടുവാളികൊങ്ങ്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 35 മീറ്റര്‍ വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ഇലകൊഴിഞ്ഞ അടയാളത്തോടുകൂടിയ, കറുത്ത, പുറംതൊലി; വെട്ട്‌പാടിന്‌ ക്രീം നിറമാണ്‌.
Branches and Branchlets : ഉപശാഖകള്‍, അരോമിലവും ഉരുണ്ടതുമാണ്‌.
Leaves : ലഘുവായ ഇലകള്‍, എകാന്തരമായി സര്‍പ്പിളമായി ക്രമികരിച്ചിരിക്കുന്നതാണ്‌; 1 സെ.മീ മുതല്‍ 3 സെ.മീ വരെ നീളമുളള അരോമിലമായ ഇലഞെട്ടിന്‌, ഛേദത്തില്‍ ഒരുഭാഗം ഉയര്‍ന്നും മറുഭാഗം പരന്ന വിധത്തിലുമാണ്‌; പത്രഫലകത്തിന്‌ 11.5 സെ.മീ നീളവും 6.5 സെ.മീ വീതിയും, അണ്‌ഡാകൃതിയും, പത്രാഗ്രം ചെറുവാലോടുകൂടിയ ദീര്‍ഘാഗ്രവും, പത്രാധാരം നിശിതവുമാണ്‌, അരോമിലം, തിളങ്ങുന്നതുമാണ്‌; കീഴ്‌ഭാഗത്ത്‌ ദ്വിതീയ ഞരമ്പുകളുടെ കക്ഷങ്ങളില്‍ ഡോമേഷ്യ ഉണ്ട്‌; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്‌; 4-ഓ 5-ഓ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയഞരമ്പുകള്‍ ചരിഞ്ഞ പെര്‍കറന്റ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂങ്കുലകള്‍, 7.5 സെ.മീ മുതല്‍ 10 സെ.മീ വരെ നീളമുളള കക്ഷീയമോ ഉച്ഛസ്ഥമോ ആയ പാനിക്കിളുകളാണ്‌; പൂക്കള്‍, പിങ്ക്‌ രാശിയുളള മഞ്ഞകലര്‍ന്ന വെളുത്ത നിറത്തിലാണ്‌.
Fruit and Seed : കായ, ഒറ്റവിത്തുമാത്രമുളള, വീര്‍ത്ത വിദളങ്ങളോടുകൂടിയ നട്ട്‌ ആണ്‌.

Ecology :

300 മീറ്ററിനും 700 മീറ്ററിനും ഇടയില്‍ ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തില്‍, തുടര്‍ച്ചയില്ലാതെ കാണപ്പെടുന്ന സ്ഥാനികമരമാണിത്‌. തെക്കന്‍ സഹ്യാദ്രിയിലെ അഗസ്‌ത്യമലകളില്‍നിന്നും, മധ്യസഹ്യാദ്രിയിലെ നിലമ്പൂര്‍ഘട്ടില്‍നിന്നും ബ്രഹ്മഗിരിയില്‍ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

Literatures :

Fl. Brit. India 1: 310. 1874; Gamble, Fl. Madras 1: 82. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 45. 2004; Saldanha, Fl. Karnataka 1: 194. 1996.

Top of the Page