English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 5 മുതല്‍ 7 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍. |
| Branches and Branchlets : | ഉപശാഖകള്‍ ചെറുതായി രോമിലമാണ്. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍ തണ്ടിന്റെ ഇരുഭാഗത്തു മാത്രമായി അടുക്കിയിരിക്കുന്നു; ചാലോട്കൂടിയ, അരോമിലമായ, ഇലഞെട്ടിന് 0.6 മുതല്‍ 1 സെ.മീ വരെ നീളം; പത്രഫലകത്തിന് 8 മുതല്‍ 22 സെ.മീ വരെ നീളവും 4 മുതല്‍ 4.5 സെ.മീ വരെ വീതിയും, രേഖാകാര-കുന്താകാരം, ചെറിയ വാലോടുകൂടിയ പത്രാഗ്രം, പത്രാധാരത്തിന് ആപ്പിന്റെ ആകൃതി, ചര്‍മ്മില പ്രകൃതം, അരോമിലം, കീഴ്ഭാഗത്ത് കറുത്ത കുത്തുകളോട് കൂടിയതാണ്; മുഖ്യനിര മുകള്‍ഭാഗത്ത് ചാലോട് കൂടിയതാണ്; അരികുകള്ക്കടുത്തായി കമാനം തീര്‍ക്കുന്ന, നേര്‍ത്ത, 13 മുതല്‍ 25 ജോഡി ദ്വിതീയ ഞരമ്പുകള്‍; അത്ര വ്യക്തമല്ലാത്ത, ക്രമരഹിതമായ ജാലിക തീര്‍ക്കുന്ന ത്രിതീയ ഞരമ്പുകള്‍. |
| Inflorescence / Flower : | കക്ഷങ്ങളില്‍ ഒറ്റക്കായി ഉണ്ടാകുന്ന, മഞ്ഞരാശി കലര്‍ന്ന ഊത നിറത്തിലുള്ള പൂക്കള്‍; രോമിലമായ പൂന്തുകള്ക്ക് 7 മുതല്‍ 12 മി.മീറ്റര്‍ വരെ നീളം. |
| Fruit and Seed : | ഏതാണ്ട് അവൃന്തമായ, ഒറ്റവിത്തുള്ള, സഞ്ചിത, സരസഫലം, 1.5 മുതല്‍ 2.5 സെ.മി വരെ നീളമുള്ളതും, അരോമിലമായതും അറ്റം മുനമ്പോടുകൂടിയതുമായ ദീര്ഘഗോളാകാരമാണിതിന്, മൂക്കുമ്പോള്‍ മഞ്ഞനിറമാകും. |