English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Status Literatures
| Habit : | 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍. |
| Trunk & Bark : | കറുത്ത, മിനുസമാര്‍ന്ന പുറംതൊലി. |
| Branches and Branchlets : | കോണാകൃതിയിലുള്ളതും അരോമിലവുമായ ഉപശാഖകള്‍. |
| Leaves : | ലഘുവായ ഇലകള്‍, ഏകാന്തരക്രമത്തില്‍, തണ്ടിന്റെ ഇരുഭാഗത്തുമാത്രമായി അടുക്കിയിരിക്കുന്നു; ദൃഢമായ, ചാലുള്ള, 0.6 മുതല്‍ 1.3 സെ.മി നീളമുള്ള ഇലഞെട്ട്; പത്രഫലകത്തിന് 8 മുതല്‍ 16.5 സെ.മി നീളവും 3.8 മുതല്‍ 6 സെ.മീ വീതിയും, ദീര്‍ഘവൃത്താകാരം മുതല്‍ ദീര്‍ഘായതാകാരമോ ചിലപ്പോള്‍ വീതികുറഞ്ഞ ദീര്‍ഘായതാകാരമോ ആണ്, പത്രാഗ്രം മുനപ്പില്ലാത്ത വാലോട് കൂടിയതാണ് (വാലിന് 0.5 മുതല്‍ 0.8 സെ.മീ നീളം), പത്രാധാരം നിശിതമാണ്, അരികുകള്‍ അവിഭജിതമാണ്, പത്രഫലകം അരോമിലമാണ്; ദ്വിതീയ ഞരമ്പുകള്‍ 8 മുതല്‍ 12 വരെ ജോഡികള്‍, ഇവ നന്നേ നേര്‍ത്തതും, ചിലപ്പോള്‍ അരികുകള്‍ക്കടുത്തായി അദൃശ്യവുമാണ്; ത്രിതീയ ഞരമ്പുകള്‍ അവ്യക്തമാണ്. |
| Inflorescence / Flower : | കക്ഷങ്ങളിലുണ്ടാകുന്ന നീണ്ട പൂങ്കുലത്തണ്ടില്‍ ഒറ്റക്കുണ്ടാകുന്ന പൂക്കള്‍ പച്ചകലര്‍ന്ന വെളുപ്പ് നിറത്തിലുള്ളതും ചെറുതായി രോമിലവുമാണ്. |
| Fruit and Seed : | ഒറ്റവിത്തുള്ള അരോമിലമായ, ദീര്‍ഘായതമോ അപഅണ്ഡാകാരമോ ആയ സരസരസഫലങ്ങള്‍ കൂട്ടമായുാകുന്നു. |