ഗാരുഗ ഫ്‌ളോറിബുണ്ട Decne. വറൈറ്റി ഗാംബ്ലി (King ex Smith) Kalk - ബര്‍സെറേസി

Synonym : ഗാരുഗ ഗാംബ്ലി കിംഗ്‌ എക്‌സ്‌ സ്‌മിത്ത്‌

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : ഇളകിപ്പോകുന്ന പുറംതൊലി; വെട്ട്‌പാട്ടിന്‌ ചുവപ്പുനിറം.
Branches and Branchlets : ഉരുണ്ടതും, അരോമിലവുമായ ഉപശാഖകള്‍.
Leaves : 25 സെ.മീ വരെ നീളമുളളതും, ഏകാന്തരക്രമത്തില്‍, സര്‍പ്പിളാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നതുമായ അസമപിച്ഛക ബഹുപത്രങ്ങള്‍; പത്രഅക്ഷത്തിന്‌ 5 സെ.മീ വരെ നീളം; സമ്മുഖക്രമത്തിലുളള 10 വരെ ജോഡി പത്രകങ്ങള്‍, അറ്റത്തുളളത്‌ ഒറ്റയാണ്‌; വശങ്ങളിലുളള പത്രകഅക്ഷത്തിന്‌ 4 മി. മീറ്റര്‍ വരെ നീളം, അറ്റത്തുളളതിന്‌ 2 സെ.മീ വരെ നീളം; പത്രകഫലകത്തിന്‌ 11 സെ.മീ മുതല്‍ 15 സെ. മീ വരെ നീളവും 4.5 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആയത-കുന്താകൃതിയും, ചര്‍മ്മില പ്രകൃതവും, നീലരാശികലര്‍ന്ന നിറവും, അരോമിലവും, പത്രാഗ്രം ചെറുവാലോട്‌ കൂടിയതും, പത്രാധാരം ചരിഞ്ഞ, ആപ്പാകൃതിയിലും അരികുകള്‍ ദന്തിതവുമാണ്‌; ദ്വിതീയ ഞരമ്പുകള്‍ ഏതാണ്ട്‌ 15 ജോഡികള്‍; ത്രിതീയ ഞരമ്പുകള്‍ ജാലിതമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ 20 സെ.മീ വരെ നീളമുളള കക്ഷീയ പാനിക്കിളുകളാണ്‌, പൂങ്കുലത്തണ്ടിന്‌ 5 സെ.മീ വരെ നീളം.
Fruit and Seed : 1.5 സെ. മീ കുറുകേ വരുന്ന കായകള്‍ ഗോളാകാരം മുതല്‍ കര്‍ണ്ണിതം വരെ ആയ അമ്രകം ആണ്‌; ഓരോ പൈറീനിലും ഓരോ വിത്തുവീതം.

Ecology :

700 മീറ്ററിനും 1600 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളതും ഏറെ ഉയരമുളളതുമായ ഇടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ അവിടവിടെയായി വളരുന്നു.

Distribution :

ഇന്ത്യമുതല്‍ പടിഞ്ഞാറന്‍ ചൈന വരെയുളളയിടങ്ങളില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ - തെക്കന്‍ സഹ്യാദ്രിയിലും തമിഴ്‌നാട്‌ മലകളില്‍ നീലഗിരിയിലും കാണപ്പെടുന്നു.

Literatures :

Blumea 7: 466. 1953; Gamble, Fl. Madras 1: 169. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 86. 2004.

Top of the Page