ഗാര്‍സിനിയ ട്രാവന്‍കോറിക്ക Bedd. - ക്ലൂസിയേസി

Vernacular names : Malayalam: മലംപൊങ്ങ്‌.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Status Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : തവിട്ടുനിറത്തിലുള്ള പുറംതൊലി.
Branches and Branchlets : അരോമിലവും ഉപകോണാകാര ചതുഷ്‌കോണോടുകൂടിയതുമായ ഉപശാഖകള്‍
Exudates : മഞ്ഞനിറത്തിലുളള സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌, ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 1 സെ.മി. മുതല്‍ 1.8 സെ.മി വരെ നീളവും ചാലോട്‌ കൂടിയതും അരോമിലവും, കീഴറ്റത്ത്‌ ചെറുതായി പോളയോടുകൂടിയതുമാണ്‌; പത്രഫലകത്തിന്‌ 5 സെ.മി മുതല്‍ 11 സെ.മി വരെ നീളവും 1.3 സെ.മി മുതല്‍ 2.5 സെ.മി വരെ വീതിയും, വീതികുറഞ്ഞ ആയതാകാരവും, പത്രാഗ്രം ഉപകോമാകാരവും ആണ്‌, പത്രാധാരം നിശിതമാണ്‌, അരികുകള്‍ പിന്നാക്കം മടങഅങിയതാണ്‌; ചര്‍മ്മില പ്രകൃതം, അരോമിലം; സമാന്തരമായതും, മുഖ്യസിരക്ക്‌ ഏതാ്‌ ലംബമായി നില്‍ക്കുന്നതുമായ ദ്വിതീയ ഞരമ്പുകള്‍; മൂത്ത ഇലകളില്‍, മുകളില്‍ വ്യക്തമായ വിധത്തിലുള്ളതും, നന്നായി ജാലിതമായിട്ടുള്ളതുമായ ത്രിതിയ ഞരമ്പുകള്‍.
Inflorescence / Flower : ആണ്‍-പെണ്‍ പൂക്കള്‍ വ്യത്യസ്‌ത മരങ്ങളിലുാകുന്നു; ആണ്‍ പൂക്കള്‍ കക്ഷീയ സൈമുകളില്‍ ഉാകുന്നു; പെണ്‍ പൂക്കള്‍ ഒന്നോ രാേ എണ്ണം മുകളിലെ കക്ഷങ്ങളില്‍ ഉാകുന്നു.
Fruit and Seed : സാധാരണയായി ഒറ്റവിത്തോടുകൂടിയതും, വീതിയേറിയ പരാഗണസ്ഥലത്തോടുകൂടിയ ഉറച്ചു നില്‍ക്കുന്ന ജനിദണ്‌ഡുള്ളതുമായ, കായ, ആയതാകാരം തൊട്ട്‌ ഉപഗോളാകാരം വരെയുള്ള ആകൃതിയോടുകൂടിയതുമായ ബെറിയാണ്‌.

Ecology :

10000 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍, ഇടത്തരം ഉയരമുള്ളയിടങ്ങളിലെ തുറന്നതും മുരടിച്ചു നില്‍ക്കുന്നതുമായ നിത്യഹരിതവനങ്ങളുടെ അരികുകളില്‍ വളരുന്നു.

Distribution :

പശ്‌ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - അഗസ്‌ത്യമലകളില്‍ മാത്രം.

Status :

വംശനാശഭീഷണിയുള്ളത്‌ (ഐ. യു. സി. എന്‍., 2000).

Literatures :

Beddome, Fl. Sylv. 173. 1872; Gamble, Fl. Madras 1: 74. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 42. 2004.

Top of the Page