ഗാര്‍സിനിയ മോറെല്ല (Gaertn.) Desr. - ക്ലൂസിയേസി

Synonym : മാങ്കോസ്റ്റീന മോറെല്ല ഗേര്‍ട്ടന്‍ & ഗാര്‍സിനിയ എലിപ്‌റ്റിക്ക്‌ വല്ലിച്ച്‌; ഗാര്‍സിനിയ ഗുട്ട വൈറ്റ്‌

Vernacular names : Malayalam: ചിഗിരി, ഇരവി.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : കടും തവിട്ടുനിറത്തിലുള്ളതും, മിനുസമാര്‍ന്നതുമായ പുറംതൊലി; വെട്ടുപാടിന്‌ വെളുപ്പ്‌ നിറം.
Branches and Branchlets : അരോമിലവും, കോണോടുകൂടിയതുമായ ഉപശാഖകള്‍.
Exudates : തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള സമൃദ്ധമായ സ്രവം.
Leaves : സമ്മുഖ, ഡെക്കുസേറ്റ്‌ ക്രമത്തിലുള്ള ലഘുപത്രങ്ങള്‍; ഇലഞെട്ടിന്‌ 0.6 സെ.മി മുതല്‍ 1.5 സെ.മി വരെ നീളം, ചാലോട്‌ കൂടിയതും കീഴറ്റം ഉറയോടുകൂടിയതുമാണ്‌, അരോമിലം; പത്രഫലകത്തിന്‌ 6.5 സെ.മി മുതല്‍ 15 സെ.മി വരെ നീളവും 3.5 സെ.മി മുതല്‍ 8 സെ.മി വരെ വീതിയും, സാധാരണയായി ദീര്‍ഘവൃത്താകാരം, ചിലപ്പോള്‍ വീതി കുറഞ്ഞ അപഅണ്‌ഡാകാരം, പത്രാഗ്രം നിശിതം മുതല്‍ ചെറുവാലോട്‌ കൂടിയതോ ആണ്‌, പത്ര3ധാരം സാവധാനം നേര്‍ത്തവസാനിക്കുന്ന വിധത്തിലാണ്‌, ചര്‍മ്മിലമോ ഉപചര്‍മ്മിലമോ ആയ പ്രകൃതം, അരോമിലം; 6 മുതല്‍ 8 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : ആണ്‍-പെണ്‍ പൂക്കള്‍ വെവ്വേറെ ചെടികളിലുാകുന്നു; പെണ്‍ പൂക്കള്‍ കക്ഷീയ, കൂട്ടങ്ങളില്‍ ഉാകുന്നു; പെണ്‍ പൂക്കള്‍ ആണ്‍ പൂക്കളേക്കാള്‍ വലുതും, കക്ഷങ്ങളില്‍ ഒറ്റക്കുാകുന്നതുമാണ്‌.
Fruit and Seed : കായ 4 വിത്തുകളുള്ളതും 3 സെ.മി കുറുകേയുള്ളതുമായ ബെറിയാണ്‌.

Ecology :

1200 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരമായി സാധാരണമാണ്‌.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യ സഹ്യാദ്രിയിലും മുഴുവനായും കാണപ്പെടുന്നു.

Literatures :

Lamarck, Encycl. 3: 701. 405. 1792; Gamble, Fl. Madras 1: 73. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 41. 2004; Cook, Fl. Bombay 1: 77. 1902.

Top of the Page