English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 10 മീറ്റര്‍ വരെ ഉയരമുളള ചെറുമരങ്ങള്‍, ഇളതായിരിക്കുമ്പോള്‍ പടര്‍ന്ന് കയറുന്നതുമാണ്. |
| Trunk & Bark : | ആഴംകുറഞ്ഞ വിളളലുകളുളള തവിട്ട് നിറത്തിലുളള പുറംതൊലി; വെട്ട്പാടിന് വെളുപ്പ് നിറമാണ്. |
| Branches and Branchlets : | അരോമിലമായ, കോര്ക്കുളള, ചതുരാകൃതിയിലുളള ഉപശാഖകള്‍ |
| Leaves : | ലഘുവായ ഇലകള്‍, സമ്മുഖ, ഡെക്കുസേറ്റ് ക്രമത്തില്‍, തണ്ടിന്റെ അറ്റത്ത് കൂട്ടമായടുക്കിയതാണ്; ആച്ഛദമായ അനുപര്ണ്ണങ്ങളുളള, കീഴേക്കിറങ്ങി നില്ക്കുന്ന പത്രാധാരത്തോടെയുളള ഇലഞെട്ടിന് 0.5 സെ.മീ തൊട്ട് 2.5 സെ.മീ വരെ നീളം; പത്രഫലകത്തിന് 9 സെ.മീ മുതല്‍ 18 സെ.മീ വരെ നീളവും 4 സെ.മീ മുതല്‍ 8.5 സെ.മീ വരെ വീതിയും, ആകൃതി സാധാരണയായി അപഅണ്ഡാകാരവുമാണ്, പത്രാഗ്രം വൃത്താകാരം തൊട്ട് പെട്ടെന്നവസാനിക്കുന്ന ചെറു ദീര്‍ഘാഗ്രം വരെയാകാം, പത്രാധാരം വീതികുറഞ്ഞ ആപ്പാകാരത്തില് കീഴേക്കിറങ്ങി നില്‍ക്കുന്നതാണ്, അരികുകള്‍ അവിഭജിതമാണ്, മാംസളവും, അരോമിലവുമാണ്; മുഖ്യസിര മുകളില്‍ ഉയര്‍ന്നതാണ്; ദ്വിതീയ ഞരമ്പുകള്‍ അപ്രസക്തമായി കാണുന്നതാണ്; ത്രിതീയ ഞരമ്പുകളും മറ്റ് ചെറുഞരമ്പുകളും അദൃശ്യമാണ്. |
| Inflorescence / Flower : | പുറത്ത് വെളുപ്പും അറ്റത്ത് മഞ്ഞ നിറവുമുളള ദളങ്ങളുളള വലിയ പൂക്കള്‍, ഉച്ഛസ്ഥ സൈമുകളായുണ്ടാകുന്നു. |
| Fruit and Seed : | ധാരാളം വിത്തുകളുളള കായ, ഉറച്ചുനില്‍ക്കുന്ന ബാഹ്യദളമുളള 3.5 സെ.മീ വീതിയുളള, അറ്റത്തൊരു മുനപ്പോടുകൂടിയ, ദീര്‍ഘഗോളാകാരം തൊട്ട് ഗോളാകാരം വരെയായ ബെറിയാണ്. |