English   Kannada   Malayalam   Tamil   
Botanical descriptions Ecology Distribution Literatures
| Habit : | 6 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെറുമരങ്ങള്‍. |
| Trunk & Bark : | നന്നായി വിുകീറിയ പുറംതൊലി; വെട്ട്‌പാടിന് പിങ്ക്‌കലര്‍ന്ന വെളുപ്പുനിറം. |
| Branches and Branchlets : | ഉപശാഖകള്‍ ഉരുതും, അരോമിലവും. |
| Leaves : | സമ്മുഖ, ഡെക്കുസേറ്റ് ക്രമത്തിലുളള ലഘുപത്രങ്ങള്‍; ഇലഞെട്ടിന് 0.5 സെ.മീ മുതല്‍ 0.9 സെ.മീ വരെ നീളം; പത്രഫലകത്തിന് 2.5 സെ.മീ മുതല്‍ 8 സെ.മീ വരെ നീളവും 1 സെ.മീ മുതല്‍ 5 സെ.മീ വരെ വീതിയും, ആകൃതി വീതികുറഞ്ഞ ദീര്‍ഘവൃത്താകാരമോ, ദീര്‍ഘവൃത്താകാരമോ, ആയത-കുന്താകാരമോ ആണ്, പത്രാഗ്രം മുനപ്പില്ലാത്ത ചെറുവാലോട് കൂടിയതോ കൂര്‍ത്തതോ ആണ്, കൂര്‍ത്ത പത്രാധാരം, അരികുകള്‍ അവിഭജിതമോ അഗ്രത്തോടടുത്ത് ദന്തുരമോ ആണ്; കടലാസ് പോലത്തെ പ്രകൃതം, അരോമിലം; മുഖ്യസിര മുകള്‍ ഭാഗത്ത് ചെറുതായി ഉയര്‍ന്ന വിധത്തില്‍, ദ്വിതീയ ഞരമ്പുകള്‍ നേര്‍ത്തതാണ്, 6 മുതല്‍ 8 വരെ ജോഡികള്‍; ത്രിതീയ ഞരമ്പുകളും മറ്റ് ഞരമ്പുകളും അപ്രസക്തം. |
| Inflorescence / Flower : | ചുവന്ന നിറത്തിലുളള, ഏഴിലധികം പൂക്കള്‍, പടര്‍ന്ന വിധത്തിലുളള കക്ഷീയ സൈമുകളില്‍. |
| Fruit and Seed : | കായ അപഹൃദയാകാരത്തിലുളള കാപ്‌സ്യൂള്‍ ആണ്; വിത്തുകള്‍ ഓരോ അറയിലും ഒന്നോ രാേ വീതം. |