എപിപ്രൈനസ്‌ മല്ലോട്ടിഫോമിസ്‌ (Mueller) Crozia - യൂഫോര്‍ബിയേസി

Synonym : സിംഫില്ലിയ മല്ലോട്ടിഫോമിസ്‌ മുള്ളര്‍-ആര്‍ഗ്‌.

Vernacular names : Tamil: കരിഞ്ഞിക്കാട

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍ ഉയരമുള്ള മരങ്ങള്‍.
Branches and Branchlets : ഇളതായിരിക്കുമ്പോള്‍, നക്ഷത്രാകാര രോമിലമായ, ഏതാണ്ട്‌ ഉരുണ്ടിരിക്കുന്ന ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, സര്‍പ്പിളമായി അടുക്കിയിരിക്കുന്നു; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന, നക്ഷത്രാകാര രോമിലമായ, അണ്‌ഡാകാര-കുന്താകാര അനുപര്‍ണ്ണങ്ങള്‍; രണ്ടറ്റവും വീര്‍ത്ത, ചാലുള്ള, 0.7 സെ.മീ. മുതല്‍ 5 സെ.മീ. വരെ നീളമുള്ള ഇലഞട്ട്‌; പത്രഫലകത്തിന്‌ 6.5 സെ.മീ. മുതല്‍ 17.5 സെ.മീ വരെ നീളവും 3.8 സെ.മീ. മുതല്‍ 8.5 സെ.മീ. വരെ വീതിയും, സാധാരണയായി ദീര്‍ഘവൃത്താകൃതിയുമാണ്‌; പത്രാഗ്രം നിശിതമാണ്‌, പത്രാധാരവും നിശിതമാണ്‌, അരികുകള്‍ അവിഭജിതം, ഉപചര്‍മ്മില പ്രകൃതം, ഇളതായിരിക്കുമ്പോള്‍ നക്ഷത്രാകാര രോമിലമാണ്‌; മുഖ്യസിര മുകളില്‍ അല്‍പ്പം ഉയര്‍ന്നതാണ്‌; കീഴെ നന്നായി ഉയര്‍ന്നു നില്‍ക്കുന്ന 5 മുതല്‍ 7 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; വിദൂര-പെര്‍കറന്റ്‌ വിധത്തിലുള്ള ത്രിതീയ ഞരമ്പുകള്‍.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌, മൊണീഷ്യസും; പൂങ്കുലകള്‍ ഉച്ഛസ്ഥ റസീമുകളാണ്‌; ആണ്‍ പൂക്കള്‍ ധാരാളമായി കൂട്ടങ്ങളിലുണ്ടാകുന്നു; പെണ്‍ പൂക്കള്‍ കുറച്ചെണ്ണം മാത്രമായി പൂങ്കുലയുടെ കീഴ്‌ഭാഗത്തായി ഉണ്ടാകുന്നു.
Fruit and Seed : 3 വീതം ഗോളാകാര വിത്തുകളുള്ള, കായ, ധാരാളം ചെറുമുഴപ്പുകളാല്‍ പരുക്കനായ ഉപഗോളാകാര കാപ്‌സ്യൂള്‍ ആണ്‌.

Ecology :

1200 മീറ്റര്‍ വരെ ഉയരമുള്ളയിടങ്ങളിലെ നിത്യഹരിത-വനങ്ങളില്‍ കീഴ്‌ത്തട്ട്‌ മരങ്ങളായി വളരുന്നു.

Distribution :

ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു.

Literatures :

J. Arnold Arbor. 23: 53. 1942; Gamble, Fl. Madras 2: 1323. 1993 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 416. 2004; Saldanha, Fl. Karnataka 2: 132. 1996.

Top of the Page