ഡ്രൈപെറ്റസ്‌ വെനുസ്റ്റ (Wt.) Pax. & Hoffm. - യൂഫോര്‍ബിയേസി

Synonym : അസ്റ്റിലിസ്‌ വെനുസ്റ്റ വൈറ്റ്‌, ഹെമിസൈക്ലിയ വെനുസ്റ്റ (വൈറ്റ്‌) ത്വയിറ്റസ്‌.

Vernacular names : ಕನ್ನಡದ ಪ್ರಾದೇಶಿಕ ಹೆಸರು: മൂല ഹന്നു.

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 12 മീറ്റര്‍വരെ ഉയരമുളള മരങ്ങള്‍.
Trunk & Bark : ചാലുളള തായ്‌ത്തടി; മിനുസമുളള, നരച്ച നിറത്തിലുളള പുറംതൊലി.
Branches and Branchlets : ശാഖകള്‍ മിക്കവാറും തൂങ്ങിക്കിടക്കുന്ന വിധത്തിലാണ്‌; അരോമിലമായ, ഉരുണ്ട ഉപശാഖകള്‍.
Leaves : ലഘുവായ ഇലകള്‍, ഏകാന്തര ക്രമത്തില്‍, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; എളുപ്പം കൊഴിഞ്ഞ്‌ വീഴുന്ന അനുപര്‍ണ്ണങ്ങള്‍; ചാലുളള, ഏതാണ്ട്‌ 0.5 സെ.മീ നീളമുളള ഇലഞെട്ട്‌; പത്രഫലകത്തിന്‌ 6 സെ.മീ മുതല്‍ 9 സെ.മീ വരെ നീളവും 2 സെ.മീ മുതല്‍ 2.5 സെ.മീ വരെ വീതിയുമാണ്‌. ദീര്‍ഘവൃത്താകാരം, മുനപ്പില്ലാത്ത അറ്റത്തോടുകൂടിയ ദീര്‍ഘാഗ്രം തൊട്ട്‌ വാലോട്‌കൂടിയതുവരെയാകാം, പത്രാധാരം അസമമാണ്‌; മുഖ്യസിര ചാലുളളതാണ്‌; നേര്‍ത്ത 10 മുതല്‍ 15 വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അഡ്‌മിഡിയലി റാമിഫൈഡ്‌ വിധത്തിലാണ്‌.
Inflorescence / Flower : പൂക്കള്‍ ഏകലിംഗികളാണ്‌; ആണ്‍പൂക്കള്‍ കക്ഷീയ കൂട്ടങ്ങളായുണ്ടാകുന്നു; പെണ്‍പൂക്കള്‍ ഒറ്റക്ക്‌ കക്ഷങ്ങളിലുണ്ടാകുന്നു.
Fruit and Seed : ഒറ്റവിത്തുളള കായ, ദീര്‍ഘഗോളാകാരത്തിലുളള ഡ്രൂപ്പ്‌ ആണ്‌.

Ecology :

600 മീറ്ററിനു 1400 മീറ്ററിനും ഇടയില്‍, ഇടത്തരം ഉയരമുളളയിടങ്ങളിലെ നിത്യഹരിത വനങ്ങളില്‍ സാധാരണമാണ്‌.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌-തെക്കന്‍ സഹ്യാദ്രിയിലെ ഏലമലക്കും ആനമലക്കുമിടയിലും, തമിഴ്‌നാട്‌ഘട്ടിലെ നീലഗിരിയിലും കാണപ്പെടുന്നു.

Literatures :

Engler, Pflanzenr. 4. 147. 25. 268. 1922; Gamble, Fl. Madras 2: 1300. 1993 (re. ed); Saldanha, Fl. Karnataka 2: 132. 1996.

Top of the Page