ഡിപ്‌റ്റെറോകാര്‍പസ്‌ ഇന്‍ഡിക്കസ്‌ Bedd. - ഡിപ്‌റ്റെറോകാര്‍പേസി

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 60 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വന്‍മരങ്ങള്‍.
Trunk & Bark : നരച്ചനിറത്തിലുളളതും, മിനുസമാര്‍ന്നതുമായ പുറംതൊലി; വെട്ടുപാടിന്‌ തവിട്ട്‌ നിറം.
Branches and Branchlets : അടര്‍ന്നുവീണ അനുപര്‍ണ്ണങ്ങളുടെ, അടയാളങ്ങളോടുകൂടിയ, ഉപശാഖകള്‍ ഉരുണ്ടതാണ്‌; ഇളം ഉപശാഖകള്‍ നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞതാണ്‌.
Leaves : ലഘുവായ ഇലകള്‍ ഏകാന്തരമായി, സര്‍പ്പിളാകൃതിയില്‍, തണ്ടുകളുടെ അറ്റത്ത്‌ കൂട്ടമായി ക്രമീകരിച്ചവയാണ്‌; അനുപര്‍ണ്ണങ്ങള്‍ ഇളതായിരിക്കുമ്പോള്‍ കുന്താകൃതിയാണ്‌, 5.5 സെ.മീ വരെ നീളം, കനത്തില്‍ നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞതാണ്‌; ഇലഞെട്ടിന്‌ 3 സെ.മീ വരെ നീളം, കീഴറ്റം ചെറുതായി വീര്‍ത്തതാണ്‌, ഇളം മരങ്ങളില്‍ നക്ഷത്രാകാര രോമങ്ങള്‍ നിറഞ്ഞതാണ്‌; മൂത്തമരങ്ങളിലെ പത്രഫലകത്തിന്‌ 8 മുതല്‍ 12 വരെ സെ.മീ നീളവും 4 മുതല്‍ 6 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്താകാരമോ വീതികുറഞ്ഞ അണ്ടാകാരമോ ആണ്‌, പത്രാഗ്രം കൂര്‍ത്തതോ ചെറുതായി ദീര്‍ഘാഗ്രമോ ആണ്‌, പത്രാധാരം വൃത്താകാരത്തിലാണ്‌, അരികുകള്‍ അവിഭജിതമാണ്‌, ഉപചര്‍മ്മില പ്രകൃതം, അരോമിലം; ദ്വീതീയ ഞരമ്പുകള്‍ നേരെയുളളതും ഏതാണ്ട്‌ സമാന്തരവുമാണ്‌; ത്രിതീയഞരമ്പുകള്‍ പെര്‍കറന്റും ചരിഞ്ഞതുമാണ്‌.
Inflorescence / Flower : പൂങ്കുലകള്‍ 3 മുതല്‍ 8 വരെ പൂക്കളുളള, കക്ഷീയ റസീമുകളാണ്‌; പൂക്കള്‍ വെളുത്തതും സുഗന്ധമുളളവയുമാണ്‌.
Fruit and Seed : 3 ചെറുതും 2 വലുതുമായ വീര്‍ത്ത വിദളങ്ങളോടുകൂടിയ വിദള കുഴലിന്നാല്‍ ആവണം ചെയ്യപ്പെട്ട കായ, നട്ട്‌ ആണ്‌; ഒന്നോ രണ്ടോ വിത്തുകള്‍.

Ecology :

800 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ നിത്യഹരിതവനങ്ങളില്‍ മേലാപ്പ്‌ മരങ്ങളായോ ഉന്നത ശീര്‍ഷ മരങ്ങളായോ വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലെ സ്ഥാനിക മരമാണിത്‌ - തെക്കന്‍ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും മാത്രം കാണപ്പെടുന്നു.

Literatures :

Beddome, Flora Sylvatica 94. 1871; Gamble, Fl. Madras 1: 81. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 44. 2004; Saldanha, Fl. Karnataka 1: 191. 1996.

Top of the Page