ഡയോസ്‌പൈറോസ്‌ ബക്‌സിഫോളിയ (Bl.) Heirn. - എബണേസി

Synonym : ല്യൂകോസൈലോണ്‍ ബക്‌സിഫോളിയ ബ്ലൂം & ഡയോസ്‌പൈറോസ്‌ മൈക്രോഫില്ല ബെഡോം.

Vernacular names : Tamil: ചിന്നതുവരൈ, ഇരംബലി, ഇറംപാലൈ, ഇറുമ്പാലിം, മരിതൊവരൈ, കാട്ടുതൊവരൈ, കരിന്തോവ്‌.Malayalam: കാട്ടുതൊവര

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : 30 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന മരങ്ങള്‍.
Trunk & Bark : മിക്കവാറും അടര്‍ന്നിളകുന്ന, കറുത്ത പുറംതൊലി.
Branches and Branchlets : ഇളംഉപശാഖകള്‍ ഉരുണ്ടതും, കനത്തില്‍, നീണ്ടരോമാവൃതവുമാണ്‌; ഇളം മരങ്ങള്‍ വര്‍ത്തുള ക്രമത്തിലുള്ള ശാഖകളോട്‌കൂടിയതാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ രണ്ടുഭാഗത്ത്‌ മാത്രം അടുക്കിയ വിധത്തിലാണ്‌; ഉപഅവൃന്ത, ഇലഞെട്ടിന്‌ 0.1 സെ.മീ നീളം; പത്രഫലകത്തിന്‌ 2 മുതല്‍ 4 സെ.മീ വരെ നീളവും 1 സെ.മീ മുതല്‍ 1.5 സെ.മീ വരെ വീതിയും, ദീര്‍ഘവൃത്തമോ അണ്‌ഡാകാരമോ ആണ്‌, രണ്ടഗ്രവും, നിശിതമാണ്‌, കടലാസ്‌പോലത്തെ പ്രകൃതം, ഇളതായിരിക്കുമ്പോള്‍ മുഴുവനായും മഞ്ഞ സില്‍ക്ക്‌രോമങ്ങള്‍ നിറഞ്ഞതാണ്‌, മൂക്കുമ്പോള്‍ അരോമിലം, ഉണങ്ങുമ്പോള്‍ മുകള്‍ഭാഗം ഇരുണ്ട തവിട്ട്‌ നിറവും കീഴ്‌ഭാഗം നേര്‍ത്ത തവിട്ടുനിറവുമാണ്‌; മുഖ്യസിര മുകളില്‍ ചാലോട്‌ കൂടിയതാണ്‌; എറെ വ്യക്തമാര്‍ന്ന 3 മുതല്‍ 5വരെ ജോഡി ദ്വിതീയ ഞരമ്പുകള്‍; ത്രിതീയ ഞരമ്പുകള്‍ അപ്രസക്തമാണ്‌.
Inflorescence / Flower : പൂക്കള്‍ എകലിംഗികളും ഡയീഷ്യസുമാണ്‌; ആണ്‍പൂക്കള്‍ 1 മുതല്‍ 4 എണ്ണംവരെ ഒന്നിച്ച്‌ ചെറിയ, ഉപഅവൃന്ത കക്ഷ്യ സൈമുകളില്‍ ഉണ്ടാകുന്നു; ഉപഅവൃന്ത പെണ്‍പൂക്കള്‍, കക്ഷങ്ങളില്‍ ഒറ്റക്കായുണ്ടാകുന്നു.
Fruit and Seed : ഒന്നോരണ്ടോ വിത്തോടുകൂടിയ കായ, നിലനില്‍ക്കുന്ന ബാഹ്യദളത്തോടുകൂടിയ 1.4 സെ.മീ വരെ നീളമുളള, ആയതാകാര ബെറിയാണ്‌.

Ecology :

900 മീറ്റര്‍ വരെ ഉയരമുളളയിടങ്ങളിലെ അര്‍ദ്ധ നിത്യഹരിതവനങ്ങളിലും നിത്യഹരിത വനങ്ങളിലും മേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

ഇന്തോമലേഷ്യ മേഖലയില്‍ കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍-മധ്യസഹ്യാദ്രിയിലെ മധ്യമലനാട്ടിലേയും വടക്കന്‍ മലനാട്ടിലേയും കാടുകളില്‍ സാധാരണമാണ്‌; തെക്കന്‍ സഹ്യാദ്രിയിലെ കാടുകളിലെ തുറസ്സുകളിലും കാണാം.

Literatures :

Trans. Cambridge Philos. Soc. 12: 218. 1873; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 57. 2005; Gamble, Fl. Madras 2: 776. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 270. 2004; Saldanha, Fl. Karnataka 1: 335. 1996.

Top of the Page