ഡയോസ്‌പൈറോസ്‌ അട്രാറ്റ (Thw.) Alston - എബണേസി

Synonym : ഡയോസ്‌പൈറോസ്‌ എംബ്രിയോടെറിസ്‌ പെര്‍സ്‌. വറൈറ്റി അട്രാറ്റ ത്വയിറ്റസ്‌.

Vernacular names : Tamil: ഗസ്‌വാക്കെണ്ടു

English   Kannada   Malayalam   Tamil   

Botanical descriptions Ecology Distribution Literatures

Botanical descriptions :

Habit : വപ്രമൂലത്തോട്‌കൂടിയ, 25 മീറ്ററോളം ഉയരമുളള മരങ്ങള്‍.
Trunk & Bark : ഇളകിപ്പോകുന്ന, കറുത്തതും, മിനുസമാര്‍ന്നതുമായ പുറംതൊലി.
Branches and Branchlets : കറുത്തതും രോമിലവുമായ അഗ്രമുകുളത്തോടും കക്ഷ്യമുകുളത്തോടും കൂടിയ, ഇളം ഉപശാഖകള്‍ ഉരുണ്ടതും മഞ്ഞനിറത്തിലുമാണ്‌.
Leaves : ലഘുവായ ഇലകള്‍, ഏകാന്തരമായി, തണ്ടിന്റെ ഇരുഭാഗത്ത്‌ മാത്രമായടുക്കിയ വിധത്തിലാണ്‌; ഇലഞെട്ടിന്‌ 1 മുതല്‍ 1.5 സെ.മീ നീളം; പത്രഫലകത്തിന്‌ 8.5 സെ.മീ മുതല്‍ 20 സെ.മീ വരെ നീളവും 3 സെ.മീ മുതല്‍ 7 സെ.മീ വരെ വീതിയുമാണ്‌, ദീര്‍ഘവൃത്താകാര - ആയതാകാരം തൊട്ട്‌ ദീര്‍ഘ വൃത്താകാര - കുന്താകാരംവരെയാണ്‌ ആകൃതി, പത്രാഗ്രം നിശിതം മുതല്‍ മുനപ്പില്ലാത്ത ദീര്‍ഘാഗ്രം വരെയാണ്‌, പത്രാധാരം നിശിതം മുതല്‍ സാവധാനം നേര്‍ത്തവസാനിക്കുന്നത്‌. വരെയാണ്‌, ചര്‍മ്മില പ്രകൃതം, അരോമിലം; മുഖ്യസിര മുകളില്‍ ചാലോട്‌കൂടിയതും, കീഴെ ദൃഢവുമാണ്‌; ദ്വീതീയ ഞരമ്പുകള്‍ 5 മുതല്‍ 9 വരെ ജോഡികള്‍ താഴത്തെ ജോഡികള്‍ മുകളിലുളളവയെക്കാള്‍ അടുത്തതാണ്‌; ത്രിതീയ ഞരമ്പുകള്‍, ഇരുഭാഗത്തും കനത്തില്‍, ജാലിതമാണ്‌.
Inflorescence / Flower : പൂക്കള്‍ ഡയീഷ്യസാണ്‌; ആണ്‍പൂക്കള്‍ 3 മുതല്‍ 8 വരെ എണ്ണമുളള കക്ഷീയ സൈമുകളിലുണ്ടാകുന്നു; പെണ്‍പ്പൂക്കള്‍, ഒറ്റക്കായി, കക്ഷങ്ങളില്‍ കുറിയ തണ്ടുകളിലുണ്ടാകുന്നു.
Fruit and Seed : 8 വിത്തുകളുള്ള കായ, 7 സെ.മീ വരെ വ്യാസമുളള, തുരുമ്പന്‍ രോമിലമായ, ഗോളാകാര ബെറിയാണ്‌, കായോട്‌ ചേര്‍ന്നു നില്‍ക്കുന്ന ബാഹ്യദളം അകത്ത്‌ കനത്തില്‍ കറുത്ത രോമങ്ങള്‍ നിറഞ്ഞ, ഇലപോലുളളതാണ്‌.

Ecology :

1000 മീറ്ററിനും 1400 മീറ്ററിനും ഇടയില്‍ ഇടത്തരം ഉയരമുളളയിടങ്ങളിലെ ആര്‍ദ്ര നിത്യഹരിതവനങ്ങളില്‍ ഉപമേലാപ്പ്‌ മരങ്ങളായി വളരുന്നു.

Distribution :

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്നു; പശ്ചിമഘട്ടത്തില്‍ തെക്കന്‍ സഹ്യാദ്രിയില്‍ മാത്രം.

Literatures :

Triman, Handb. Fl. Sri Lanka 6: 180. 1931; Singh, Monograph on Indian Diospyros L. (Persimmon, Ebony) Ebenaceae. 46. 2005.

Top of the Page